രഞ്ജിത്തിന്റെ കുടുംബം കണ്ണീര്‍ക്കയത്തില്‍; നഷ്ടമായത് താങ്ങും തണലും
ചെര്‍ക്കള: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ വെന്തുമരിച്ച ചെര്‍ക്കള കുണ്ടടുക്കത്തെ രഞ്ജിത്തിനെയോര്‍ത്ത് കുടുംബം കണ്ണീര്‍ക്കയത്തില്‍. കുവൈത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്ന രഞ്ജിത്ത് കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു. രഞ്ജിത്തിന്റെ മാതാവ് രുക്മിണിയും സഹോദരി രമ്യയും ദുഖം താങ്ങാനാകാതെ ഇപ്പോഴും കരച്ചിലില്‍ തന്നെയാണ്. പിതാവ് രവീന്ദ്രനും ദുഖം താങ്ങാനാവാതെ തളര്‍ന്നിരിക്കുന്നു. രവീന്ദ്രന്‍ കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. രഞ്ജിത്തും സഹോദരന്‍ രജീഷും ഗള്‍ഫില്‍ പോയ ശേഷമാണ് 10 സെന്റ് സ്ഥലത്ത് സ്വന്തമായി അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കാന്‍ കഴിഞ്ഞത്. രവീന്ദ്രന് […]

ചെര്‍ക്കള: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ വെന്തുമരിച്ച ചെര്‍ക്കള കുണ്ടടുക്കത്തെ രഞ്ജിത്തിനെയോര്‍ത്ത് കുടുംബം കണ്ണീര്‍ക്കയത്തില്‍. കുവൈത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്ന രഞ്ജിത്ത് കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു. രഞ്ജിത്തിന്റെ മാതാവ് രുക്മിണിയും സഹോദരി രമ്യയും ദുഖം താങ്ങാനാകാതെ ഇപ്പോഴും കരച്ചിലില്‍ തന്നെയാണ്. പിതാവ് രവീന്ദ്രനും ദുഖം താങ്ങാനാവാതെ തളര്‍ന്നിരിക്കുന്നു. രവീന്ദ്രന്‍ കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. രഞ്ജിത്തും സഹോദരന്‍ രജീഷും ഗള്‍ഫില്‍ പോയ ശേഷമാണ് 10 സെന്റ് സ്ഥലത്ത് സ്വന്തമായി അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കാന്‍ കഴിഞ്ഞത്. രവീന്ദ്രന് എട്ടുവര്‍ഷം മുമ്പ് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന് ശേഷം പണിക്ക് പോകാന്‍ സാധിച്ചിട്ടില്ല. രുക്മിണി ശ്വാസ സംബന്ധമായ അസുഖം മൂലം ദുരിതമനുഭവിക്കുന്നു. രണ്ടുപേരുടെ മരുന്നിനും ചികില്‍സക്കുമായി വന്‍ തുക തന്നെ വേണ്ടിവരുന്നുണ്ടെങ്കിലും രഞ്ജിത്ത് അയക്കാറുള്ള പണം വലിയൊരു ആശ്വാസം തന്നെയായിരുന്നു. വീടിന്റെ വായ്പ ഉള്‍പ്പെടെയുള്ള കടബാധ്യതകള്‍ നിലവിലുണ്ട്. രഞ്ജിത്ത് അയച്ച പണം കൊണ്ടാണ് വായ്പ അടച്ചിരുന്നത്. അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് രഞ്ജിത്തിന്റെ വിയോഗം. വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണ് അവസാനമായി യുവാവ് നാട്ടിലെത്തിയിരുന്നത്. രഞ്ജിത്തിന് വിവാഹാലോചനകളും നടന്നുവരികയായിരുന്നു.