ഉത്തരമേഖല കമ്പവലി മത്സരത്തില്‍ രഞ്ജിനി കളിങ്ങോത്തും ജിംഖാന മാവുങ്കാലും ജേതാക്കള്‍

കുറ്റിക്കോല്‍: സി.പി.എം ബേത്തൂര്‍പാറ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ഉത്തരമേഖല കമ്പവലി മത്സരത്തില്‍ 16 ടീമുകള്‍ അണിനിരന്ന വനിതാ വിഭാഗത്തില്‍ രഞ്ജിനി കളിങ്ങോത്ത് ഒന്നാം സ്ഥാനവും മനോജ് നഗര്‍ കീക്കാനം രണ്ടാം സ്ഥാനവും നേടി.32 ടീമുകള്‍ പങ്കെടുത്ത പുരുഷവിഭാഗം പോരാട്ടത്തില്‍ ജിംഖാന മാവുങ്കാല്‍ ഒന്നാം സ്ഥാനവും കുറ്റിക്കോല്‍ ടി.സി സ്മാരക ഗ്രന്ഥാലയം രണ്ടാം സ്ഥാനവും യുവത അരമങ്ങാനം മൂന്നാം സ്ഥാനവും കൊസാംബി ബേത്തൂര്‍പാറ നാലാം സ്ഥാനവും നേടി. സി.പി.എം ബേഡകം ഏരിയാ സെക്രട്ടറി എം. അനന്തന്‍ ഉദ്ഘാടനം ചെയ്തു. […]

കുറ്റിക്കോല്‍: സി.പി.എം ബേത്തൂര്‍പാറ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ഉത്തരമേഖല കമ്പവലി മത്സരത്തില്‍ 16 ടീമുകള്‍ അണിനിരന്ന വനിതാ വിഭാഗത്തില്‍ രഞ്ജിനി കളിങ്ങോത്ത് ഒന്നാം സ്ഥാനവും മനോജ് നഗര്‍ കീക്കാനം രണ്ടാം സ്ഥാനവും നേടി.
32 ടീമുകള്‍ പങ്കെടുത്ത പുരുഷവിഭാഗം പോരാട്ടത്തില്‍ ജിംഖാന മാവുങ്കാല്‍ ഒന്നാം സ്ഥാനവും കുറ്റിക്കോല്‍ ടി.സി സ്മാരക ഗ്രന്ഥാലയം രണ്ടാം സ്ഥാനവും യുവത അരമങ്ങാനം മൂന്നാം സ്ഥാനവും കൊസാംബി ബേത്തൂര്‍പാറ നാലാം സ്ഥാനവും നേടി. സി.പി.എം ബേഡകം ഏരിയാ സെക്രട്ടറി എം. അനന്തന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം അഡ്വ.സി. രാമചന്ദ്രന്‍ സമ്മാനദാനം നിര്‍വഹിച്ചു.
ലോക്കല്‍ സെക്രട്ടറി കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി കണ്‍വീനര്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, ടി.കെ. മനോജ്, ബേഡകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. മാധവന്‍, ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് സെക്രട്ടറി കെ. സുധീഷ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. സവിത, വാര്‍ഡ് മെമ്പര്‍ ലക്ഷ്മി കൃഷ്ണന്‍, അശോകന്‍ തീര്‍ത്ഥക്കര, ചക്രവാണി, ടി. കൃഷ്ണന്‍, ടി. ഗോപാലന്‍, കെ. മരുളീധരന്‍, വി. രാഗേഷ് സംസാരിച്ചു. സജി ചൊട്ടത്തോല്‍ സ്വാഗതവും വി. ഗോപി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it