ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ ശ്രീധരന്‍; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന അദ്ദേഹത്തിന്റെ പ്രതികരണം തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തമാശ: സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍

കൊച്ചി: ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് മെട്രോ മാന്‍ ഇ ശ്രീധരന്‍ എന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍. ഒരാളെ ആവശ്യത്തില്‍ കൂടുതല്‍ ഊതി വീര്‍പ്പിച്ചപ്പോഴുണ്ടായ വ്യക്തിത്വമാണ് അദ്ദേഹമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. ജോണ്‍ ബ്രിട്ടാസും രഞ്ജി പണിക്കരും ചേര്‍ന്ന് അവതരിപ്പിക്കുന്ന കൈരളി ന്യൂസ് വോട്ടോഗ്രാഫിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. താനാണ് ബിജെിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ഇ ശ്രീധരന്റെ വാദം ബാലിശമാണെന്നും ഈ തെരഞ്ഞെടുപ്പിലെ എറ്റവും വലിയ കോമഡിയാണ് പ്രതികരണമെന്നും രഞ്ജി പണിക്കര്‍ പ്രതികരിച്ചു. ഈ പ്രതികരണത്തോടെ ഇ ശ്രീധരനെ എങ്ങനെ […]

കൊച്ചി: ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് മെട്രോ മാന്‍ ഇ ശ്രീധരന്‍ എന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍. ഒരാളെ ആവശ്യത്തില്‍ കൂടുതല്‍ ഊതി വീര്‍പ്പിച്ചപ്പോഴുണ്ടായ വ്യക്തിത്വമാണ് അദ്ദേഹമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. ജോണ്‍ ബ്രിട്ടാസും രഞ്ജി പണിക്കരും ചേര്‍ന്ന് അവതരിപ്പിക്കുന്ന കൈരളി ന്യൂസ് വോട്ടോഗ്രാഫിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

താനാണ് ബിജെിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ഇ ശ്രീധരന്റെ വാദം ബാലിശമാണെന്നും ഈ തെരഞ്ഞെടുപ്പിലെ എറ്റവും വലിയ കോമഡിയാണ് പ്രതികരണമെന്നും രഞ്ജി പണിക്കര്‍ പ്രതികരിച്ചു. ഈ പ്രതികരണത്തോടെ ഇ ശ്രീധരനെ എങ്ങനെ കാണണമെന്ന കാര്യത്തില്‍ സാമാന്യ ബുദ്ധിക്ക് ഒരു തീരുമാനമായിട്ടുണ്ടാവുമെന്നും അദ്ദേഹം പരിഹസിച്ചു.

പാലക്കാട് അദ്ദേഹത്തിന്റെ അത്ഭുത പ്രവൃത്തികളൊന്നും നടന്നതായി അറിവില്ല. അദ്ദേഹം പാലക്കാട് ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും മതിപ്പില്‍ മാറ്റമൊന്നുമുണ്ടാവില്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

Related Articles
Next Story
Share it