കവര്‍ച്ച ചെയ്ത് കൊണ്ടുപോകുന്നതിനിടെ പെട്രോള്‍ തീര്‍ന്നു; ഓട്ടോ ഉപേക്ഷിച്ച നിലയില്‍
കുമ്പള: ഓട്ടോ കവര്‍ന്ന് കടത്തിക്കൊണ്ടു പോകുന്നതിനിടെ പെട്രോള്‍ തീര്‍ന്നതോടെ ഓട്ടോ വഴിയില്‍ ഉപേക്ഷിച്ച് കവര്‍ച്ചാ സംഘം രക്ഷപ്പെട്ടു. കുമ്പള ടൗണിലെ ലോട്ടറി വില്‍പ്പനക്കാരനും കുമ്പള കുണ്ടങ്കാറടുക്ക സ്വദേശിയും മംഗളൂരുവില്‍ താമസക്കാരനുമായ ശ്രീകാന്തിന്റെ ഓട്ടോയാണ് കവര്‍ന്നത്. ശ്രീകാന്ത് മംഗളൂരുവിലേക്ക് പോകുമ്പോള്‍ ഓട്ടോ കുമ്പള ഡി.എ. ഹോട്ടലിന് സമീപത്തെ സര്‍വീസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നു. ഇന്ന് പുലര്‍ച്ച 6 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ഓട്ടോ കവര്‍ന്നതായി അറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ കുമ്പള റെയില്‍വെ സ്റ്റേഷന്‍ സമീപം സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ […]

കുമ്പള: ഓട്ടോ കവര്‍ന്ന് കടത്തിക്കൊണ്ടു പോകുന്നതിനിടെ പെട്രോള്‍ തീര്‍ന്നതോടെ ഓട്ടോ വഴിയില്‍ ഉപേക്ഷിച്ച് കവര്‍ച്ചാ സംഘം രക്ഷപ്പെട്ടു. കുമ്പള ടൗണിലെ ലോട്ടറി വില്‍പ്പനക്കാരനും കുമ്പള കുണ്ടങ്കാറടുക്ക സ്വദേശിയും മംഗളൂരുവില്‍ താമസക്കാരനുമായ ശ്രീകാന്തിന്റെ ഓട്ടോയാണ് കവര്‍ന്നത്. ശ്രീകാന്ത് മംഗളൂരുവിലേക്ക് പോകുമ്പോള്‍ ഓട്ടോ കുമ്പള ഡി.എ. ഹോട്ടലിന് സമീപത്തെ സര്‍വീസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നു. ഇന്ന് പുലര്‍ച്ച 6 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ഓട്ടോ കവര്‍ന്നതായി അറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ കുമ്പള റെയില്‍വെ സ്റ്റേഷന്‍ സമീപം സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ഉപേക്ഷിച്ചതാണെന്നാണ് വിവരം.
രാത്രി കാലങ്ങളില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കൊലക്കേസ് പ്രതികളടക്കം ലഹരിയില്‍ അഴിഞ്ഞാടുന്നതായി നാട്ടുകാര്‍ പറയുന്നു. സ്റ്റേഷന്‍ പരിസരം കാട്മൂടി ഇരുട്ടുകെട്ടിയിരിക്കുകയാണ്. കഞ്ചാവ് അടക്കമുള്ളവ ഉപയോഗിച്ച് ഒരു സംഘം പരാക്രമം കാട്ടുന്നതായും വ്യാപാരികള്‍ പറയുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും സംഘം കാടുകയറി ഓടി രക്ഷപ്പെടുകയാണ് പതിവ്.