പേരാല്‍ സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; പച്ചക്കറി കൃഷിയും പൂച്ചെടികളും നശിപ്പിച്ചു

കുമ്പള: പേരാല്‍ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളില്‍ രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നതായി പരാതി. സ്‌കൂളിലെ പൂച്ചെടികളും നട്ടുവളര്‍ത്തിയ കൃഷിയും നശിപ്പിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കൃഷിഭവനുകളില്‍ നിന്നും മറ്റും സ്വരൂപിച്ച് ചാക്കിലാക്കി വളര്‍ത്തിയ പച്ചക്കറി കൃഷി തൈകളും സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നട്ടുവളര്‍ത്തിയ പൂച്ചെടികളുമാണ് നശിപ്പിച്ചിരിക്കുന്നത്. സ്‌കൂളിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു കടക്കുക, ചുമരുകളില്‍ അശ്ലീലം എഴുതി വൃത്തികേടാക്കുക, മഴവെള്ള സംഭരണിയുടെയും കുടിവെള്ളത്തിന്റെയും പൈപ്പുകള്‍ തകര്‍ക്കുക തുടങ്ങിയവ നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പരാതിപെടുന്നു. സാമൂഹിക വിരുദ്ധരെ കണ്ടെത്തുന്നതിന് സ്‌കൂളില്‍ […]

കുമ്പള: പേരാല്‍ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളില്‍ രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നതായി പരാതി. സ്‌കൂളിലെ പൂച്ചെടികളും നട്ടുവളര്‍ത്തിയ കൃഷിയും നശിപ്പിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കൃഷിഭവനുകളില്‍ നിന്നും മറ്റും സ്വരൂപിച്ച് ചാക്കിലാക്കി വളര്‍ത്തിയ പച്ചക്കറി കൃഷി തൈകളും സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നട്ടുവളര്‍ത്തിയ പൂച്ചെടികളുമാണ് നശിപ്പിച്ചിരിക്കുന്നത്. സ്‌കൂളിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു കടക്കുക, ചുമരുകളില്‍ അശ്ലീലം എഴുതി വൃത്തികേടാക്കുക, മഴവെള്ള സംഭരണിയുടെയും കുടിവെള്ളത്തിന്റെയും പൈപ്പുകള്‍ തകര്‍ക്കുക തുടങ്ങിയവ നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പരാതിപെടുന്നു. സാമൂഹിക വിരുദ്ധരെ കണ്ടെത്തുന്നതിന് സ്‌കൂളില്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ ഭാരവാഹികള്‍ കുമ്പള പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെ പരാക്രമത്തിനെതിരെ പൊലീസില്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് നാട്ടുകാരും പി.ടി.എ കമ്മിറ്റിയും.

Related Articles
Next Story
Share it