പി.എസ് ഹമീദ്, ഇസ്മയില്‍, അസീസ് തായിനേരി അടക്കമുള്ളവര്‍ക്ക് റംലാ ബീഗം പുരസ്‌കാരം
കണ്ണൂര്‍: കേരള മാപ്പിള കലാശാല നല്‍കുന്ന റംലാ ബീഗത്തിന്റെ പേരിലുള്ള പ്രഥമ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരങ്ങള്‍ക്ക് പി.എസ് ഹമീദ് (ഗാനരചന), അസീസ് തായിനേരി (ഗായകന്‍), ആബിദാ റഹ്മാന്‍ ചാവക്കാട് (ഗായിക), വൈ.എം.എ ഖാലിദ് (സംഗീതം), രാമകൃഷ്ണന്‍ വടകര (ഓര്‍ക്കസ്ട്ര) എന്നിവരെ തിരഞ്ഞെടുത്തു.മികച്ച ഗായകനായി ഇസ്മയില്‍ തളങ്കരയും ഗായികയായി ഇന്ദിര ജോയിയും ഗാന രചനയിതാവായി നസ്‌റുദ്ദീന്‍ മണ്ണാര്‍ക്കാടും സംഗീതജ്ഞനായി മുഹമ്മദ് അരീക്കോടും ഗ്രന്ഥ രചയിതാവായി ഹസ്സന്‍ നെടിയനാടും മാപ്പിളപ്പാട്ട് ഗവേഷകനായി അഷ്റഫ് കൊണ്ടോട്ടിയും അറബന/അറബിഗാന രചയിതാവായി മൊയ്തു മാസ്റ്റര്‍ […]

കണ്ണൂര്‍: കേരള മാപ്പിള കലാശാല നല്‍കുന്ന റംലാ ബീഗത്തിന്റെ പേരിലുള്ള പ്രഥമ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരങ്ങള്‍ക്ക് പി.എസ് ഹമീദ് (ഗാനരചന), അസീസ് തായിനേരി (ഗായകന്‍), ആബിദാ റഹ്മാന്‍ ചാവക്കാട് (ഗായിക), വൈ.എം.എ ഖാലിദ് (സംഗീതം), രാമകൃഷ്ണന്‍ വടകര (ഓര്‍ക്കസ്ട്ര) എന്നിവരെ തിരഞ്ഞെടുത്തു.
മികച്ച ഗായകനായി ഇസ്മയില്‍ തളങ്കരയും ഗായികയായി ഇന്ദിര ജോയിയും ഗാന രചനയിതാവായി നസ്‌റുദ്ദീന്‍ മണ്ണാര്‍ക്കാടും സംഗീതജ്ഞനായി മുഹമ്മദ് അരീക്കോടും ഗ്രന്ഥ രചയിതാവായി ഹസ്സന്‍ നെടിയനാടും മാപ്പിളപ്പാട്ട് ഗവേഷകനായി അഷ്റഫ് കൊണ്ടോട്ടിയും അറബന/അറബിഗാന രചയിതാവായി മൊയ്തു മാസ്റ്റര്‍ വാണിമേലും പരിശീലകനായി ഹനീഫ മുടിക്കോടും സംവിധായകനായി സുബൈര്‍ വെള്ളിയോടും യൂത്ത് സോഷ്യല്‍ താരങ്ങളായി നവാസ് പാലേരി, ഫാസില ബാനു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ വി.ടി മുരളി ചെയര്‍മാനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റാസല്‍ ഖൈമ റേഡിയോ സ്റ്റേഷന്‍ ഡയറക്ടറുമായിരുന്ന കെ.പി.കെ വെങ്ങര, മാപ്പിളപ്പാട്ട് ഗായകനും ഗവേഷകനുമായ സി.വി.എ ചെറുവാടി, ഗായിക സിബെല്ല സദാനന്ദ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ശിലാഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം 2024 ജനുവരി അവസാനവാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് കേരള മാപ്പിള കലാശാല ചെയര്‍മാന്‍ അഹ്മദ് പി. സിറാജ് അറിയിച്ചു.