ചലചിത്ര താരം രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നു, ഐശ്വര്യകേരള യാത്രയില്‍ പങ്കെടുക്കും

കൊച്ചി: ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന് റിപോര്‍ട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യയാത്ര ഹരിപ്പാട് എത്തുമ്പോള്‍ പിഷാരടി സ്വീകരണ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ ഭാഗമായി പ്രചാരണ രംഗത്ത് പ്രവര്‍ത്തിക്കുമെന്ന് രമേഷ് പിഷാരടി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും അദേഹം ടെലിഫോണ്‍ മുഖേന ചര്‍ച്ച നടത്തിയിരുന്നു. ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, വി ഡി സതീശന്‍, കെ എസ് ശബരീനാഥന്‍ തുടങ്ങിയ കോണ്‍ഗ്രസിലെ യുവ നേതാക്കളുമായി […]

കൊച്ചി: ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന് റിപോര്‍ട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യയാത്ര ഹരിപ്പാട് എത്തുമ്പോള്‍ പിഷാരടി സ്വീകരണ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ ഭാഗമായി പ്രചാരണ രംഗത്ത് പ്രവര്‍ത്തിക്കുമെന്ന് രമേഷ് പിഷാരടി പ്രഖ്യാപിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും അദേഹം ടെലിഫോണ്‍ മുഖേന ചര്‍ച്ച നടത്തിയിരുന്നു. ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, വി ഡി സതീശന്‍, കെ എസ് ശബരീനാഥന്‍ തുടങ്ങിയ കോണ്‍ഗ്രസിലെ യുവ നേതാക്കളുമായി പിഷാരടി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം. എന്നാല്‍ ഇത്തവണ മത്സരരംഗത്തിറങ്ങുമോ എന്ന കാര്യം വ്യക്തമല്ല.

Related Articles
Next Story
Share it