രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി അലങ്കോലപ്പെട്ട സംഭവം; പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുള്‍പ്പെടെ 12 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പിലിക്കോട്ടെ പരിപാടി അലങ്കോലപ്പെട്ട സംഭവത്തിനു പിന്നാലെ പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടും ഗ്രാമ പഞ്ചായത്തംഗവുമായ നവീന്‍ ബാബു ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. മുന്‍ എം.എല്‍.എയും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി.കുഞ്ഞിക്കണ്ണന്‍ ജില്ലാ ചെയര്‍മാനായ സ്വാതന്ത്ര്യ സമര പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനമാണ് അലങ്കോലപ്പെട്ടത്. പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയില്‍ വ്യാഴാഴ്ച നടക്കാനിരുന്ന പരിപാടിയാണ് ഒരു സംഘം അലങ്കോലപ്പെടുത്തിയത്. ഒരു കാരണവുമില്ലാതെയാണ് […]

കാഞ്ഞങ്ങാട്: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പിലിക്കോട്ടെ പരിപാടി അലങ്കോലപ്പെട്ട സംഭവത്തിനു പിന്നാലെ പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടും ഗ്രാമ പഞ്ചായത്തംഗവുമായ നവീന്‍ ബാബു ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. മുന്‍ എം.എല്‍.എയും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി.കുഞ്ഞിക്കണ്ണന്‍ ജില്ലാ ചെയര്‍മാനായ സ്വാതന്ത്ര്യ സമര പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനമാണ് അലങ്കോലപ്പെട്ടത്. പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയില്‍ വ്യാഴാഴ്ച നടക്കാനിരുന്ന പരിപാടിയാണ് ഒരു സംഘം അലങ്കോലപ്പെടുത്തിയത്. ഒരു കാരണവുമില്ലാതെയാണ് പരിപാടി അലങ്കോലപ്പെടുത്തിയതെന്നാണ് സംഘാടകര്‍ പറയുന്നത്. പരിപാടി അലങ്കോലപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത കെ.പി.കുഞ്ഞിക്കണ്ണനെ കൈയ്യേറ്റം ചെയ്യുവാനും ശ്രമം നടന്നു.
പൊതു സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒത്തുകൂടി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

Related Articles
Next Story
Share it