പുതിയ അവകാശിയായി വി.ഡി സതീശന്‍; രമേശ് ചെന്നിത്തല കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആയി പുതിയ ആളെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആ പദവി വഹിച്ചിരുന്ന രമേശ് ചെന്നിത്തല കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയാണ് കന്റോണ്‍മെന്റ് ഹൗസ്. നഗരത്തിലുള്ള ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് അദ്ദേഹം താമസം മാറ്റിയത്. കന്റോണ്‍മെന്റ് ഹൗസിലുള്ള തന്റെ സാധനസാമഗ്രികള്‍ പുതിയ വീട്ടിലെത്തിക്കാന്‍ അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിപക്ഷ നേതാവിനായി പാര്‍ട്ടിയില്‍ നടന്ന വിവിധ ചരടുവലികള്‍ക്കൊടുവില്‍ ഇന്നാണ് വി.ഡി സതീശനെ കോണ്‍ഗ്രസ് നേതൃത്വം […]

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആയി പുതിയ ആളെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആ പദവി വഹിച്ചിരുന്ന രമേശ് ചെന്നിത്തല കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയാണ് കന്റോണ്‍മെന്റ് ഹൗസ്. നഗരത്തിലുള്ള ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് അദ്ദേഹം താമസം മാറ്റിയത്.

കന്റോണ്‍മെന്റ് ഹൗസിലുള്ള തന്റെ സാധനസാമഗ്രികള്‍ പുതിയ വീട്ടിലെത്തിക്കാന്‍ അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിപക്ഷ നേതാവിനായി പാര്‍ട്ടിയില്‍ നടന്ന വിവിധ ചരടുവലികള്‍ക്കൊടുവില്‍ ഇന്നാണ് വി.ഡി സതീശനെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. അവസാന നിമിഷം വരെ ചെന്നിത്തല പ്രതീക്ഷ പുലര്‍ത്തിയെങ്കിലും അവസാന നിമിഷം ഹൈക്കമാന്റ് വി.ഡി സതീശനെ ചുമതലയേല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം മറികടന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണമെന്ന് ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് ചെന്നിത്തലയെ മാറ്റിയത്.

Related Articles
Next Story
Share it