സംസ്ഥാനത്ത് സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ട് - രമേശ് ചെന്നിത്തല

കാസര്‍കോട്: സംസ്ഥാനത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഐശ്വര്യകേരളയാത്രയുടെ രണ്ടാംദിവസത്തെ പര്യടനം ആരംഭിക്കുന്നതിന് മുമ്പ് ഇന്ന് രാവിലെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തില്ലങ്കേരി മോഡലില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും കൈകോര്‍ക്കാനാണ് എല്‍.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നീക്കമെന്ന് ചെന്നിത്തല പറഞ്ഞു. ഇരുപാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണ്. മുസ്ലിം സമൂഹത്തെ ഒറ്റ തിരിഞ്ഞ് അക്രമിക്കാനാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി ശ്രമിക്കുന്നത്. ജനങ്ങളെ ബഹുമാനിക്കാത്ത സര്‍ക്കാരാണ് പിണറായിയുടേത്. പുരസ്‌കാരങ്ങള്‍ മേശപ്പുറത്ത് വെച്ച് അവിടെ […]

കാസര്‍കോട്: സംസ്ഥാനത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഐശ്വര്യകേരളയാത്രയുടെ രണ്ടാംദിവസത്തെ പര്യടനം ആരംഭിക്കുന്നതിന് മുമ്പ് ഇന്ന് രാവിലെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തില്ലങ്കേരി മോഡലില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും കൈകോര്‍ക്കാനാണ് എല്‍.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നീക്കമെന്ന് ചെന്നിത്തല പറഞ്ഞു. ഇരുപാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണ്. മുസ്ലിം സമൂഹത്തെ ഒറ്റ തിരിഞ്ഞ് അക്രമിക്കാനാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി ശ്രമിക്കുന്നത്. ജനങ്ങളെ ബഹുമാനിക്കാത്ത സര്‍ക്കാരാണ് പിണറായിയുടേത്. പുരസ്‌കാരങ്ങള്‍ മേശപ്പുറത്ത് വെച്ച് അവിടെ നിന്ന് എടുക്കാന്‍ പറഞ്ഞ് സിനിമാ താരങ്ങളെയും അവഗണിച്ചു. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് ഉള്ളത്. ഐശ്വര്യ കേരള യാത്ര സമാപിക്കുന്നതോടെ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാവും.
കാസര്‍കോട് ജില്ലക്ക് മികച്ച പരിഗണനയാവും യു.ഡി.എഫ്. നല്‍കുക എന്നും കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ കുമ്പളയില്‍ നിന്നാരംഭിച്ച ഐശ്വര്യകേരളയാത്ര ജില്ലയില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരില്‍ പുതിയ ഉണര്‍വ്വ് സൃഷ്ടിച്ചാണ് യാത്ര പ്രയാണം തുടരുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ച ഐശ്വര്യ കേരള യാത്രയുടെ തുടക്കം കാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.
കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, യു.ഡി.എഫ് കണ്‍വീനര്‍ എം.എം, ഹസന്‍, പി.ജെ ജോസഫ്( കേരളാകോണ്‍ഗ്രസ് ജോസഫ്), എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി (ആര്‍.എസ്.പി), അനൂപ് ജേക്കബ്(കേരളാകോണ്‍ഗ്രസ് ജേക്കബ്), ജി ദേവരാജന്‍(ഫോര്‍വേഡ് ബ്ലോക്ക്), സി.പി ജോണ്‍(സി.എം.പി), ജോണ്‍ജോണ്‍(ജനതാദള്‍ ജോണ്‍ജോണ്‍), ഐവാന്‍ ഡിസൂസ, കെ.പി.എ മജീദ്, സി.ടി. അഹമ്മദലി, കെ.സി. ജോസഫ് എം.എല്‍.എ, ബെന്നിബഹനാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ. സുധാകരന്‍, വി രാമനാഥറൈ, ഹൈബി ഈഡന്‍, ടി സിദ്ദിഖ്, വി.കെ ശ്രീകണ്ഠന്‍, ഷാനിമോള്‍ ഉസ്മാന്‍, ലതികാ സുഭാഷ്, ജാഥാ കോര്‍ഡിനേറ്റര്‍ വി.ഡി സതീശന്‍, ജോണി നെല്ലൂര്‍, ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ്, പി.സി. വിഷ്ണുനാഥ്, കെ.പി അനില്‍കുമാര്‍, എന്‍.എ നെല്ലിക്കുന്ന്, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ടി.ഇ. അബ്ദുല്ല, എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിച്ചു.
സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര ഫെബ്രുവരി 22ന് റാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും. ഇന്നലെ രാത്രി ചെര്‍ക്കളയില്‍ നല്‍കിയ സ്വീകരണവും ആവേശകരമായി.
ഇന്ന് രാവിലെ പെരിയയില്‍ നിന്ന് പ്രയാണം പുനരാരംഭിച്ച യാത്രക്ക് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും യാത്രക്ക് സ്വീകരണം നല്‍കി.
ഐശ്വര്യകേരളയാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.

Related Articles
Next Story
Share it