ലതികാ സുഭാഷിന്റെ വികാര പ്രകടനം അതിര് കടന്നു; ഇനിയുള്ള സീറ്റിലേക്കും പരിഗണിക്കുന്നില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തലമുണ്ഡനം ചെയ്ത് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലതികയുടെ വികാര പ്രകടനമായേ കാണുന്നുള്ളൂവെന്ന് വികാര പ്രകടനം അതിര് കടന്ന് പോയെന്നും അദ്ദേഹം പറഞ്ഞു. അവരോട് സംസാരിക്കുന്നതിന് മടിയില്ലെന്ന് പറഞ്ഞ ചെന്നിത്തല ഇനിയുള്ള ആറ് സീറ്റിലേക്ക് ലതികയെ പരിഗണിക്കുന്നില്ലെന്നും വ്യക്തമാക്കി. പുതുതലമുറക്ക് വന്‍ അംഗീകാരമാണ് പട്ടിക. ഇത്രയും അംഗീകാരം ലഭിച്ച മറ്റൊരു കോണ്‍ഗ്രസ് പട്ടികയില്ല. ഗ്രൂപ്പ് വൈരമോ തര്‍ക്കമോ കടുംപിടുത്തങ്ങളോ ചര്‍ച്ചകളില്‍ ഉണ്ടായില്ലെന്നും […]

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തലമുണ്ഡനം ചെയ്ത് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലതികയുടെ വികാര പ്രകടനമായേ കാണുന്നുള്ളൂവെന്ന് വികാര പ്രകടനം അതിര് കടന്ന് പോയെന്നും അദ്ദേഹം പറഞ്ഞു. അവരോട് സംസാരിക്കുന്നതിന് മടിയില്ലെന്ന് പറഞ്ഞ ചെന്നിത്തല ഇനിയുള്ള ആറ് സീറ്റിലേക്ക് ലതികയെ പരിഗണിക്കുന്നില്ലെന്നും വ്യക്തമാക്കി.

പുതുതലമുറക്ക് വന്‍ അംഗീകാരമാണ് പട്ടിക. ഇത്രയും അംഗീകാരം ലഭിച്ച മറ്റൊരു കോണ്‍ഗ്രസ് പട്ടികയില്ല. ഗ്രൂപ്പ് വൈരമോ തര്‍ക്കമോ കടുംപിടുത്തങ്ങളോ ചര്‍ച്ചകളില്‍ ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം സീറ്റ് കിട്ടാത്തതിലല്ല ലതിക തലമുണ്ഡനം ചെയ്തതെന്നും അവര്‍ക്ക് മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടായിരിക്കുമെന്നുമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

Related Articles
Next Story
Share it