മൂക്കാതെ പഴുത്തതിന്റെ കുഴപ്പം; വിജയരാഘവനെതിരെ രമേശ് ചെന്നിത്തല
തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്ലിം വര്‍ഗീയത ഉയര്‍ത്തി മതസാഹോദര്യത്തെ കളങ്കപ്പെടുത്താനാണ് വിജയരാഘവന്‍ ശ്രമിക്കുന്നതെന്നും മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ് വിജയരാഘവന്‍ കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരളയാത്രയ്ക്കു തലശേരിയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദിയര്‍പ്പിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് സന്ദര്‍ശിക്കുന്നതിനെ വിജയരാഘവന്‍ വിമര്‍ശിച്ചതിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്. യു.ഡി.എഫിലെ ഘടക കക്ഷിയായ മുസ്ലിം ലീഗിന്റെ നേതാക്കളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും പോകുമെന്നും എല്ലാവരും ആരാധിക്കുന്ന […]

തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്ലിം വര്‍ഗീയത ഉയര്‍ത്തി മതസാഹോദര്യത്തെ കളങ്കപ്പെടുത്താനാണ് വിജയരാഘവന്‍ ശ്രമിക്കുന്നതെന്നും മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ് വിജയരാഘവന്‍ കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരളയാത്രയ്ക്കു തലശേരിയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദിയര്‍പ്പിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് സന്ദര്‍ശിക്കുന്നതിനെ വിജയരാഘവന്‍ വിമര്‍ശിച്ചതിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്. യു.ഡി.എഫിലെ ഘടക കക്ഷിയായ മുസ്ലിം ലീഗിന്റെ നേതാക്കളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും പോകുമെന്നും എല്ലാവരും ആരാധിക്കുന്ന പാണക്കാട് കുടുംബത്തെ കാണാന്‍ പോകുന്നതില്‍ എന്തു തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.