നയതന്ത്ര സ്വര്‍ണക്കടത്ത്: കെ ടി റമീസിന്റെ കരുതല്‍ തടങ്കലിനെതിരെ കെ ടി റൈഷാദ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡെല്‍ഹി: തിിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പിടിയിലായ പ്രതി കെ ടി റമീസിനെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നതിനെതിരെ സഹോദരന്‍ കെ ടി റൈഷാദ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കരുതല്‍ തടങ്കല്‍ നിയമവിരുദ്ധമാണെന്ന വാദം കോടതി കേട്ടില്ല. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ നവംബറിലാണ് റമീസിനെ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിറക്കിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ […]

ന്യൂഡെല്‍ഹി: തിിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പിടിയിലായ പ്രതി കെ ടി റമീസിനെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നതിനെതിരെ സഹോദരന്‍ കെ ടി റൈഷാദ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കരുതല്‍ തടങ്കല്‍ നിയമവിരുദ്ധമാണെന്ന വാദം കോടതി കേട്ടില്ല. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

കഴിഞ്ഞ നവംബറിലാണ് റമീസിനെ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിറക്കിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെയായിരുന്നു ഉത്തരവ്.

നയതന്ത്ര പരിരക്ഷയുള്ള സഹകുറ്റവാളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ റമീസിനെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നതെന്നും തീവ്രവാദിയെന്ന് പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റസമ്മതം നടത്തിച്ചതെന്നും റമീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനോജ് ജോര്‍ജ് കോടതിയില്‍ വാദിച്ചു.

Related Articles
Next Story
Share it