രാമകൃഷ്ണന്‍ മാഷ്: മൊഗ്രാല്‍പുത്തൂര്‍ക്കാരുടെ പ്രിയപ്പെട്ട മാഷ്
ചെറുവത്തൂര്‍ ബി.ആര്‍.സി.യിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സി. രാമകൃഷ്ണന്‍ മാഷിന്റെ പെട്ടെന്നുള്ള മരണ വാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. രാവിലെ വീട്ടിലെ തൊഴുത്തില്‍ പശുവിനെ പരിപാലിക്കുന്നതിനിടെ പശുവില്‍ നിന്നും അടിവയറ്റിലേക്ക് കുത്തേറ്റതിനെ തുടര്‍ന്നായിരുന്നു മരണം. സംസ്ഥാനത്താകെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി ഏറെ യത്‌നിച്ച വ്യക്തിത്വം. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു. ഞാന്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാലത്ത് ഭിന്നശേഷിക്കാരുടെയും വികലാംഗരുടെയും ക്ഷേമത്തിനായുള്ള പദ്ധതിയുടെ ചുമതല വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെയും കൊണ്ട് ഞങ്ങള്‍ നടത്തിയ പഠനയാത്രക്ക് നേതൃത്വം […]

ചെറുവത്തൂര്‍ ബി.ആര്‍.സി.യിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സി. രാമകൃഷ്ണന്‍ മാഷിന്റെ പെട്ടെന്നുള്ള മരണ വാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്.
രാവിലെ വീട്ടിലെ തൊഴുത്തില്‍ പശുവിനെ പരിപാലിക്കുന്നതിനിടെ പശുവില്‍ നിന്നും അടിവയറ്റിലേക്ക് കുത്തേറ്റതിനെ തുടര്‍ന്നായിരുന്നു മരണം. സംസ്ഥാനത്താകെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി ഏറെ യത്‌നിച്ച വ്യക്തിത്വം. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു. ഞാന്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാലത്ത് ഭിന്നശേഷിക്കാരുടെയും വികലാംഗരുടെയും ക്ഷേമത്തിനായുള്ള പദ്ധതിയുടെ ചുമതല വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെയും കൊണ്ട് ഞങ്ങള്‍ നടത്തിയ പഠനയാത്രക്ക് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു.
മാനസിക വൈകല്യമുള്ള ഒരു സ്ത്രീ പ്രസവിച്ചു എന്നറിഞ്ഞ ഉടനെ അദ്ദേഹത്തോടൊപ്പം അവിടെ എത്തുകയും ആ അമ്മയ്ക്ക് കുഞ്ഞിനെ പരിചരിക്കാന്‍ പ്രയാസമെന്ന് തോന്നിയപ്പോള്‍ കാഞ്ഞങ്ങാട്ടെ ബത്‌ലഹേം സ്‌നേഹാലയത്തില്‍ എത്തിച്ച് കുഞ്ഞിന് സംരക്ഷണം നല്‍കുകയും ചെയ്തത് മാഷാണ്. ആ കുഞ്ഞ് ഇപ്പോള്‍ 7-ാം ക്ലാസ്സ് പൂര്‍ത്തിയായി വളരെ മിടുക്കിയായി വളരുന്നു. നിരവധി തവണ വികലാഗരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമവുമായി ബന്ധപ്പെട്ട പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് തിരുവനന്തപുരം പോകേണ്ടി വന്നിട്ടുണ്ട്.
റിസര്‍വേഷന്‍ കിട്ടാതെ വന്നപ്പോള്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത അനുഭവം ഞാനോര്‍ക്കുന്നു.
സാധാരണ ജനതയുടെ പ്രയാസങ്ങളറിയാന്‍ അവര്‍ക്കൊപ്പം യാത്ര ചെയ്യുകയും സഹവസിക്കുകയും വേണമെന്ന നിലപാടാണ് അദ്ദേഹത്തിന്റെത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ സര്‍വ്വെ നടത്തിയപ്പോള്‍ ജില്ലയില്‍ ഏറ്റവുമധികം ശതമാനം ഭിന്ന ശേഷിക്കാരെ കണ്ടെത്തിയത് ഇവിടെയാണ്. വികലാംഗ സര്‍വ്വെക്കിടയില്‍ കണ്ടെത്തിയ ഒരു ഒറ്റമുറി ഷെഡില്‍ കഴിഞ്ഞിരുന്ന വിധവയെയും മൂന്ന് കുട്ടികളെയും കണ്ടെത്തി അവര്‍ക്ക് സ്വന്തം അധ്വാനത്തില്‍ ഞങ്ങളെല്ലാവരെയും ഒപ്പം നിര്‍ത്തി സ്‌ക്കൂള്‍ കുട്ടികളെയും കൂട്ടി കൊണ്ട് വന്ന് മനോഹരമായ ഓടിട്ട വീട് അദ്ദേഹം നിര്‍മ്മിച്ച് നല്‍കി. നിരവധി ജീവകാരുണ്യ രംഗത്തും അദ്ദേഹം സജീവ സാന്നിധ്യമായി. ഞാനും എന്റെ കുടുംബവുമായി ആത്മബന്ധം ഉണ്ടായിരുന്നു. വീടിന്റെയും ഓഫീസിന്റെയും പണിയെടുക്കുമ്പോള്‍ നല്ല മരത്തടികള്‍ കണ്ടെത്തി തന്നതും അദ്ദേഹത്തിന്റെ നാട്ടില്‍ നിന്നും ഒരാശാരിയെ ഏര്‍പ്പാടാക്കി തന്നതും ഇപ്പോഴും ഓര്‍ക്കുന്നു.
മൊഗ്രാല്‍ പുത്തൂറിന് ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വം. ഒറ്റപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തിയ ഇദ്ദേഹത്തിന്റെ മരണ വാര്‍ത്തയുടെ നടുക്കം പിന്‍മാറിയിട്ടില്ല. ആശയപരമായി ഇടതുപക്ഷത്തോടൊപ്പം അദ്ദേഹം സഞ്ചരിക്കുമ്പോഴും ഒറ്റപ്പെട്ടവരെയും പ്രയാസപ്പെടുന്നവരെയും ചേര്‍ത്തുനിര്‍ത്താന്‍ ആര്‍ക്കൊപ്പവും അദ്ദേഹം സഞ്ചരിക്കും. ഏക്കര്‍ കണക്കിന് ഭൂസ്വത്ത് ഉണ്ടായിട്ടും ഒറ്റ മുണ്ട് തുണിയിലും ഖദര്‍ ഷര്‍ട്ടിലും ഒതുങ്ങി ഗാന്ധിയന്‍ ജീവിതം നയിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം സുഹൃത്ത് രാഹുലിനോടപ്പം ചെറുവത്തൂര്‍ കെ.എച്ച്.എം ആസ്പത്രിയില്‍ കണ്ട് മടങ്ങിവരുമ്പോള്‍ ഫൈസല്‍ വക്കീലേ എന്ന വിളി അശരീരി പോലെ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. മാഷ് ചേര്‍ത്ത് പിടിച്ചവരെ നമ്മളും ചേര്‍ത്ത് നിര്‍ത്തല്‍ തന്നെ അദ്ദേഹത്തോടുള്ള സ്‌നേഹം. മാഷ് മരിക്കാതെ ഓര്‍മ്മളായി നമുക്കു ചുറ്റുമുണ്ടാകും. ആത്മാവിന് നിത്യശാന്തി നേരുന്നു.