കോവിഡ്: കുവൈത്തില്‍ പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന് പുരുഷന്മാര്‍ക്ക് മാത്രം അനുമതി

കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ മുന്‍കരുതലുകളുമായി കുവൈത്ത്. രാജ്യത്തെ പള്ളികളില്‍ റമദാന്‍ തറാവീഹ് നമസ്‌കാരം നടത്താന്‍ ഔകാഫ് മന്ത്രാലയം അനുമതി നല്‍കി. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇത്തവണ പള്ളികളില്‍ പ്രവേശനം അനുവദിക്കുക. സാമൂഹ്യ അകലം ഉള്‍പ്പെടെയുളള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പള്ളികളിലെ സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറികളും പുരുഷന്മാര്‍ക്ക് വേണ്ടി തുറന്നുനല്‍കാനാണ് തീരുമാനം. പള്ളികളിലെത്തുന്നവര്‍ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചു സ്ത്രീകളും കുട്ടികളും വീടുകളില്‍ തന്നെ നമസ്‌ക്കാരം നിര്‍വഹിക്കണം. ഔകാഫ് മന്ത്രാലയം […]

കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ മുന്‍കരുതലുകളുമായി കുവൈത്ത്. രാജ്യത്തെ പള്ളികളില്‍ റമദാന്‍ തറാവീഹ് നമസ്‌കാരം നടത്താന്‍ ഔകാഫ് മന്ത്രാലയം അനുമതി നല്‍കി. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇത്തവണ പള്ളികളില്‍ പ്രവേശനം അനുവദിക്കുക. സാമൂഹ്യ അകലം ഉള്‍പ്പെടെയുളള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പള്ളികളിലെ സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറികളും പുരുഷന്മാര്‍ക്ക് വേണ്ടി തുറന്നുനല്‍കാനാണ് തീരുമാനം.

പള്ളികളിലെത്തുന്നവര്‍ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചു സ്ത്രീകളും കുട്ടികളും വീടുകളില്‍ തന്നെ നമസ്‌ക്കാരം നിര്‍വഹിക്കണം. ഔകാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫരീദ് അല്‍ ഇമാദി ആണ് ഇക്കാര്യം അറിയിച്ചത്.

റമദാന്‍ മാസത്തെ വരവേല്‍ക്കുന്നതിനായി മന്ത്രാലയം പൂര്‍ണ സജ്ജമാണെന്നും ഗ്രാന്‍ഡ് മോസ്‌ക് ഉള്‍പ്പെടെയുള്ള പള്ളികളില്‍ പ്രഗത്ഭ ഖാരിഉകളുടെ നേതൃത്വത്തില്‍ ഖിയാമുല്ലൈല്‍ നമസ്‌കാരം നടത്തുമെന്നും ഔകാഫ് അണ്ടര്‍ സെക്രട്ടറി അറിയിച്ചു.

Related Articles
Next Story
Share it