ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന 27-ാം രാവ് ഇന്നാണ്. വല്ലാത്തൊരു വേഗത്തില്‍ ഓടിത്തീര്‍ന്ന റമദാന്റെ പുണ്യ നാളുകളെ ഇനി തിരികെ കിട്ടാന്‍ ഒരു വര്‍ഷം കാത്തിരിക്കണമല്ലോ എന്ന ചിന്ത വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. കൈവരിച്ച ആത്മീയ സംസ്‌കരണം കൈവിട്ടു പോവാതെ ഒരോ ചലനത്തിലും സൂക്ഷ്മത ഊട്ടിയുറപ്പിച്ച്, റമദാനില്‍ കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നന്മകളിലൂടെ ജീവിതം ചൈതന്യപൂര്‍ണ്ണമാക്കി അടുത്ത നോമ്പിലേക്കുള്ള പാലം പണിയുകയാണ് വേണ്ടത്. അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിച്ച്, പ്രവാചകന്‍ കാണിച്ചു തന്ന മഹത്തായ മാതൃകകളെ പിന്‍പറ്റി ജീവിക്കാനുള്ള പണ്ഡിതരുടെ […]

ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന 27-ാം രാവ് ഇന്നാണ്. വല്ലാത്തൊരു വേഗത്തില്‍ ഓടിത്തീര്‍ന്ന റമദാന്റെ പുണ്യ നാളുകളെ ഇനി തിരികെ കിട്ടാന്‍ ഒരു വര്‍ഷം കാത്തിരിക്കണമല്ലോ എന്ന ചിന്ത വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. കൈവരിച്ച ആത്മീയ സംസ്‌കരണം കൈവിട്ടു പോവാതെ ഒരോ ചലനത്തിലും സൂക്ഷ്മത ഊട്ടിയുറപ്പിച്ച്, റമദാനില്‍ കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നന്മകളിലൂടെ ജീവിതം ചൈതന്യപൂര്‍ണ്ണമാക്കി അടുത്ത നോമ്പിലേക്കുള്ള പാലം പണിയുകയാണ് വേണ്ടത്.
അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിച്ച്, പ്രവാചകന്‍ കാണിച്ചു തന്ന മഹത്തായ മാതൃകകളെ പിന്‍പറ്റി ജീവിക്കാനുള്ള പണ്ഡിതരുടെ ആഹ്വാനം കേട്ടത് കൊണ്ട് മാത്രമായില്ല. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം. നല്ലത് കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോഴൊക്കെ അങ്ങനെ നല്ല മനുഷ്യരായി ജീവിക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കാറുണ്ട്. പക്ഷെ, പിറ്റേന്ന് അതൊക്കെ മറക്കും. അത് പാടില്ല. ഉറച്ച തീരുമാനങ്ങളോടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ വിശ്വാസിക്ക് കഴിയണം. തെറ്റുകളില്‍ നിന്നുള്ള പൂര്‍ണ്ണ മോചനം അസാധ്യമായിരിക്കാം. എന്നാല്‍ അതിനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് പ്രധാനം. ഇനി മൂന്നോ നാലോ നോമ്പുകളെ ബാക്കിയുള്ളു.
ആ ദിനങ്ങളിലും നന്മയുടെ കൈത്തിരി കത്തിച്ച് വെച്ച്, പ്രഭാഷണങ്ങളില്‍ കേട്ട ജീവിത മാതൃക സ്വീകരിച്ച്, പ്രവാചകന്‍ കാണിച്ചു തന്ന വഴികളിലൂടെ സഞ്ചരിച്ച് അല്ലാഹുവിന്റെ അതിരറ്റ സമ്മാനങ്ങള്‍ക്ക് പാത്രമാവാന്‍ ശ്രമിക്കണം.

Related Articles
Next Story
Share it