റമദാനിനെ ആത്മവിശുദ്ധി കൊണ്ട് ധന്യമാക്കണം-ഖാസി കെ.ആലിക്കുട്ടി മുസ്ല്യാര്‍

കാസര്‍കോട്: പരിശുദ്ധ റമദാനിനെ ആത്മവിശുദ്ധി കൊണ്ടും ദാനധര്‍മ്മങ്ങള്‍ അധികരിപ്പിച്ചു കൊണ്ടും ധന്യമാക്കാന്‍ മുസ്ലിം സമൂഹം തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ അഭ്യര്‍ത്ഥിച്ചു. സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി റമദാന്‍: കാരുണ്യം, സംസ്‌കരണം മോചനം എന്ന പ്രമേയത്തില്‍ ജില്ലാ-റെയ്ഞ്ച്-മഹല്ല് തരത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.ബി കുട്ടി ഹാജി […]

കാസര്‍കോട്: പരിശുദ്ധ റമദാനിനെ ആത്മവിശുദ്ധി കൊണ്ടും ദാനധര്‍മ്മങ്ങള്‍ അധികരിപ്പിച്ചു കൊണ്ടും ധന്യമാക്കാന്‍ മുസ്ലിം സമൂഹം തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ അഭ്യര്‍ത്ഥിച്ചു. സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി റമദാന്‍: കാരുണ്യം, സംസ്‌കരണം മോചനം എന്ന പ്രമേയത്തില്‍ ജില്ലാ-റെയ്ഞ്ച്-മഹല്ല് തരത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.ബി കുട്ടി ഹാജി കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട അനുഗ്രഹ പ്രഭാഷണവും ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ആമുഖപ്രഭാഷണവും നടത്തി. സി.എം ഖാദര്‍ ഹാജി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, യു. സഹദ് ഹാജി ള്ളിയത്തടുക്ക, മൂസ ഹാജി ചേരൂര്‍, ഗോവ അബ്ദുല്ല ഹാജി, സി.ടി വാജിദ്, ഹസൈനാര്‍ ഹാജി തളങ്കര, സുലൈമാന്‍ ഹാജി തൃക്കരിപ്പൂര്‍, സി.എച്ച് അഹമദ് ഹാജി വടക്കേക്കര, അബ്ദുല്ല മാസ്റ്റര്‍ നജാത്ത്, ഹനീഫ് കരിങ്ങപ്പള്ളം, കെ.കെ അബ്ദുല്ല ഹാജി അജാനൂര്‍, സത്താര്‍ ഹാജി അണങ്കൂര്‍, ഷാഫി പള്ളത്തടുക്ക, റാഷിദ് ബല്ലാക്കടപ്പുറം, സഈദ് മൗലവി തളങ്കര സംബന്ധിച്ചു.

Related Articles
Next Story
Share it