റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു

തളങ്കര: ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് മസ്ജിദ് ആന്റ് ബിര്‍റുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. തളങ്കര പടിഞ്ഞാര്‍ ജുമാമസ്ജിദ് ഖത്തീബും മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വൈസ് പ്രിന്‍സിപ്പലുമായ നൗഫല്‍ ഹുദവി ക്ലാസെടുത്തു. ഇസ്ലാമിക ചിട്ടയിലൂന്നിയുള്ള ജീവിതത്തിലൂടെ സ്വന്തം വീടിനെ സ്വര്‍ഗമാക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡണ്ട് എം.എച്ച് അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. ഇമാം അബ്ബാസ് മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി കെ.എ അഫ്താബ് സ്വാഗതം പറഞ്ഞു. കെ. […]

തളങ്കര: ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് മസ്ജിദ് ആന്റ് ബിര്‍റുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. തളങ്കര പടിഞ്ഞാര്‍ ജുമാമസ്ജിദ് ഖത്തീബും മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വൈസ് പ്രിന്‍സിപ്പലുമായ നൗഫല്‍ ഹുദവി ക്ലാസെടുത്തു. ഇസ്ലാമിക ചിട്ടയിലൂന്നിയുള്ള ജീവിതത്തിലൂടെ സ്വന്തം വീടിനെ സ്വര്‍ഗമാക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡണ്ട് എം.എച്ച് അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു.
ഇമാം അബ്ബാസ് മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി കെ.എ അഫ്താബ് സ്വാഗതം പറഞ്ഞു. കെ. ഉസ്മാന്‍ മൗലവി, ടി.എ ഷാഫി, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, ഉമ്പു പട്ടേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹക്കീം നന്ദി പറഞ്ഞു.

Related Articles
Next Story
Share it