മാസപ്പിറവി കണ്ടു; കേരളത്തില്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍
കാസര്‍കോട്: കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഗള്‍ഫിലും വ്യാഴാഴ്ചയാണ് റമദാന്‍ ഒന്ന്.ഇനി സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും നാളുകള്‍. ഇനിയുള്ള ഒരുമാസക്കാലത്തെ രാപ്പകലുകള്‍ വിശ്വാസികള്‍ക്ക് ആരാധനകളുടേത് മാത്രമാണ്. പകല്‍ നേരങ്ങളില്‍ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി അന്നപാനീയങ്ങള്‍ വര്‍ജിച്ചും രാത്രികള്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് ധന്യമാക്കിയും വിശ്വാസികള്‍ റമദാനെ അര്‍ത്ഥപൂര്‍ണ്ണമാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസം കൂടിയായ റമദാനില്‍ ഖുര്‍ആന്‍ മുഴുവനും ഓതിത്തീര്‍ത്ത് പുണ്യങ്ങള്‍ വാരിക്കൂട്ടാനും വിശ്വാസികള്‍ മത്സരിക്കും. രാത്രിയിലെ തറാവീഹ് […]

കാസര്‍കോട്: കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഗള്‍ഫിലും വ്യാഴാഴ്ചയാണ് റമദാന്‍ ഒന്ന്.
ഇനി സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും നാളുകള്‍. ഇനിയുള്ള ഒരുമാസക്കാലത്തെ രാപ്പകലുകള്‍ വിശ്വാസികള്‍ക്ക് ആരാധനകളുടേത് മാത്രമാണ്. പകല്‍ നേരങ്ങളില്‍ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി അന്നപാനീയങ്ങള്‍ വര്‍ജിച്ചും രാത്രികള്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് ധന്യമാക്കിയും വിശ്വാസികള്‍ റമദാനെ അര്‍ത്ഥപൂര്‍ണ്ണമാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസം കൂടിയായ റമദാനില്‍ ഖുര്‍ആന്‍ മുഴുവനും ഓതിത്തീര്‍ത്ത് പുണ്യങ്ങള്‍ വാരിക്കൂട്ടാനും വിശ്വാസികള്‍ മത്സരിക്കും. രാത്രിയിലെ തറാവീഹ് നിസ്‌കാരമാണ് റമദാനിലെ പ്രത്യേകത ആരാധനകളില്‍ ഒന്ന്.
റമദാന് മുന്നോടിയായി പള്ളികളും വീടുകളും ശുചീകരിച്ചു. കടുത്ത വേനലിനിടയിലേക്കാണ് ഇത്തവണ റമദാന്‍ എത്തുന്നത്. ചൂടും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും വിശ്വാസികളെ അലട്ടുന്നുണ്ട്.
കാസര്‍കോട് നഗരത്തിലടക്കം റമദാന്‍ വിപണി ഉണര്‍ന്നിരിക്കുകയാണ്. ഇന്നലെ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പഴവര്‍ഗങ്ങളും നോമ്പുതുറ വിഭവങ്ങളും വാങ്ങാനുള്ള തിരക്കായിരുന്നു എല്ലായിടത്തും. വിദേശരാജ്യങ്ങളില്‍ നിന്നടക്കമുള്ള വിവിധതരം ഈന്തപ്പഴങ്ങള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്.