മാസപ്പിറവി കണ്ടു; കേരളത്തില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ച

കാസര്‍കോട്: കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച കേരളത്തില്‍ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു. ആത്മ വിശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളിലും ചൊവ്വാഴ്ചയാണ് […]

കാസര്‍കോട്: കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച കേരളത്തില്‍ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.

ആത്മ വിശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളിലും ചൊവ്വാഴ്ചയാണ് വ്രതാരംഭം.
കഴിഞ്ഞ തവണ കോവിഡ് മൂര്‍ച്ഛിച്ച കാലത്തായിരുന്നതിനാല്‍ റമദാനില്‍ പള്ളിയില്‍ പോവാന്‍ ആവാത്തതിന്റെ വലിയ മനോവിഷമമാണ് വിശ്വാസികള്‍ അനുഭവിച്ചത്. പള്ളികളില്‍ തറാവീഹും മുടങ്ങിയിരുന്നു.
റമദാന്‍ കാലത്ത് പള്ളികളില്‍ ഇഅ്തികാഫ് ഇരുന്ന് പ്രാര്‍ത്ഥനകളില്‍ മുഴുകാനാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. ഇത്തവണ കോവിഡിന്റെ രണ്ടാം വരവ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും പള്ളികള്‍ അടച്ചിടുന്ന സാഹചര്യം ഉണ്ടാവില്ലെന്നും തറാവീഹ് അടക്കമുള്ള പ്രാര്‍ത്ഥനകള്‍ നടക്കുമെന്നുമുള്ള പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുള്ളത്.
കടകളില്‍ റമദാന്‍ വിഭവങ്ങള്‍ വാങ്ങാന്‍ എത്തിയവരുടെ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. റമദാന്‍ പ്രമാണിച്ച് പഴവര്‍ഗ്ഗങ്ങള്‍ അടക്കമുള്ളവ കൂടുതലായി വിപണിയില്‍ എത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഈത്തപ്പഴം, കാരക്ക തുടങ്ങിയവയും എത്തി.
നന്മയുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടുന്ന മാസമാണ് റമദാന്‍. നന്മയുടെ ആ വിശുദ്ധ വഴികളില്‍ പ്രവേശിച്ച് ജീവിതത്തെ അര്‍ത്ഥവത്താക്കുകയും വ്രത മാസത്തെ കര്‍മ്മങ്ങളുടെ പൂക്കാലമാക്കുകയും ചെയ്യാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍.

Related Articles
Next Story
Share it