ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് 27-ാം രാവില്‍ വിശ്വാസികള്‍ പള്ളികളില്‍ ഒത്തുകൂടി

കാസര്‍കോട്: റമദാന്‍ അവസാന പത്തിലെ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ പവിത്രരാവായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് ഇന്നലെ ഒരുപോള കണ്ണടക്കാതെ പ്രാര്‍ത്ഥനകളും ദീര്‍ഘനേര നമസ്‌കാരങ്ങളുമായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുകൂടി. സ്ത്രീകളും പ്രായമായവരും വീടുകളില്‍ പ്രാര്‍ത്ഥനാനിരതരായി പുണ്യ രാവിനെ വരവേറ്റു. ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്‌റ് റമദാനിലെ അവസാന പത്തിലെ ഒരു രാവിലാണെങ്കിലും ഇത് ഏറെ പ്രതീക്ഷിക്കുന്നത് റമദാന്‍ 27ന് തലേന്നുള്ള രാത്രിയാണ്. വിശ്വാസികള്‍ വലിയ പ്രതീക്ഷകളോടെയാണ് ഈ രാവിനെ വരവേല്‍ക്കുന്നത്. ഈ ഒറ്റരാത്രി കൊണ്ട് തന്നെ ഖുര്‍ആന്‍ മുഴുവനും ഓതിതീര്‍ക്കുന്നവരും […]

കാസര്‍കോട്: റമദാന്‍ അവസാന പത്തിലെ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ പവിത്രരാവായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് ഇന്നലെ ഒരുപോള കണ്ണടക്കാതെ പ്രാര്‍ത്ഥനകളും ദീര്‍ഘനേര നമസ്‌കാരങ്ങളുമായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുകൂടി. സ്ത്രീകളും പ്രായമായവരും വീടുകളില്‍ പ്രാര്‍ത്ഥനാനിരതരായി പുണ്യ രാവിനെ വരവേറ്റു. ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്‌റ് റമദാനിലെ അവസാന പത്തിലെ ഒരു രാവിലാണെങ്കിലും ഇത് ഏറെ പ്രതീക്ഷിക്കുന്നത് റമദാന്‍ 27ന് തലേന്നുള്ള രാത്രിയാണ്. വിശ്വാസികള്‍ വലിയ പ്രതീക്ഷകളോടെയാണ് ഈ രാവിനെ വരവേല്‍ക്കുന്നത്. ഈ ഒറ്റരാത്രി കൊണ്ട് തന്നെ ഖുര്‍ആന്‍ മുഴുവനും ഓതിതീര്‍ക്കുന്നവരും ഏറെയാണ്. റമദാന്‍ രാവുകളിലെ ദീര്‍ഘനേര നിസ്‌കാരമായ തറാവീഹിന് പുറമെ തസ്ബീഹ്, തഹജ്ജുദ് നിസ്‌കാരങ്ങളിലും ഏര്‍പ്പെട്ട് വിശ്വാസികള്‍ രാവിനെ ജീവസുറ്റതാക്കി. തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലടക്കം ജില്ലയിലെ പ്രധാനപ്പെട്ട മസ്ജിദുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മാലിക് ദീനാര്‍ പള്ളിയില്‍ മാലിക് ദീനാര്‍ മഖാം സിയാറത്തിന് ആയിരക്കണക്കിനാളുകള്‍ ഇന്നലെ രാത്രി ഒഴുകിയെത്തി. അല്ലാഹുവിനെ സ്തുതിച്ചും പ്രവാചക കീര്‍ത്തനങ്ങള്‍ ഉരുവിട്ടും വിശ്വാസികള്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് കൂട്ടമായി മാലിക് ദീനാര്‍ പള്ളിയിലേക്ക് സിയാറത്ത് യാത്ര നടത്തി. ഇത് പാതിരാവരെയും നീണ്ടുനിന്നു. മാലിക് ദീനാര്‍ പള്ളിയില്‍ ഖത്തീബ് അബ്ദുല്‍മജീദ് ബാഖവിയുടെ നേതൃത്വത്തില്‍ നടന്ന തസ്ബീഹ് നിസ്‌കാരത്തിന് എത്തിയവരെ കൊണ്ട് പള്ളി നിറഞ്ഞിരുന്നു.
കൂട്ടപ്രാര്‍ത്ഥനകളിലും ആയിരങ്ങള്‍ പങ്കാളികളായി. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്, തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് അടക്കമുള്ള നഗരത്തിലെ പള്ളികളിലും ഇന്നലെ രാത്രി വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

Related Articles
Next Story
Share it