രാമക്ഷേത്രം, വനിതാ ബില്‍ നേട്ടം; നയപ്രഖ്യാപനം നടത്തി രാഷ്ട്രപതി

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പാര്‍ലമെന്റില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം. തിരിച്ചടികള്‍ക്കിടയിലും സമ്പദ് വ്യവസ്ഥ വളര്‍ച്ച നേടിയെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വനിതാ സംവരണ ബില്‍ പാസാക്കിയത് ചരിത്ര നേട്ടമാണ്. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. അടിസ്ഥാന സൗകര്യ വികസനവും നേട്ടമാണ്. ഒരു വര്‍ഷത്തിനിടെ പ്രധാന ബില്ലുകള്‍ അവതരിപ്പിച്ചു.ജമ്മു കാശ്മീര്‍ പുന:സംഘടനയും ശ്രദ്ധേയമായ നേട്ടമാണ്. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്റിനായി-രാഷ്ട്രപതി പറഞ്ഞു. കായിക രംഗത്തും ഇന്ത്യ കുതിക്കുകയാണ്. […]

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പാര്‍ലമെന്റില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം. തിരിച്ചടികള്‍ക്കിടയിലും സമ്പദ് വ്യവസ്ഥ വളര്‍ച്ച നേടിയെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വനിതാ സംവരണ ബില്‍ പാസാക്കിയത് ചരിത്ര നേട്ടമാണ്. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. അടിസ്ഥാന സൗകര്യ വികസനവും നേട്ടമാണ്. ഒരു വര്‍ഷത്തിനിടെ പ്രധാന ബില്ലുകള്‍ അവതരിപ്പിച്ചു.
ജമ്മു കാശ്മീര്‍ പുന:സംഘടനയും ശ്രദ്ധേയമായ നേട്ടമാണ്. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്റിനായി-രാഷ്ട്രപതി പറഞ്ഞു. കായിക രംഗത്തും ഇന്ത്യ കുതിക്കുകയാണ്. ഗ്യാസ് പൈപ്പ് ലൈന്‍ വലിയ വികസന നേട്ടമാണ്.
ദേശീയപാതകളുടെ വികസനം റെക്കോര്‍ഡ് വേഗത്തിലാണ്.
ബാങ്കിംഗ് മേഖലയില്‍ വലിയ ഉണര്‍വുണ്ടായി.
വന്ദേഭാരത് റെയില്‍വെ വികസനത്തിന്റെ പുതിയ ഉദാഹരണമാണ്-പാര്‍ലമെന്റിലെ പുതിയ മന്ദിരത്തില്‍ അംഗങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു.

Related Articles
Next Story
Share it