കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന്

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 20 വരെയും പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 23 വരെയുമാണ്. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ 21ന് നടക്കും. മൂന്ന് സീറ്റുകളിലാണ് ഒഴിവുവരുന്നത്. നേരത്തെ ഈ സര്‍ക്കാര്‍ ഒഴിഞ്ഞ ശേഷം തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണിതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ നിലവിലെ സര്‍ക്കാരിനാണ് വോട്ടവകാശമെന്നും […]

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 20 വരെയും പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 23 വരെയുമാണ്. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ 21ന് നടക്കും.

മൂന്ന് സീറ്റുകളിലാണ് ഒഴിവുവരുന്നത്. നേരത്തെ ഈ സര്‍ക്കാര്‍ ഒഴിഞ്ഞ ശേഷം തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണിതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ നിലവിലെ സര്‍ക്കാരിനാണ് വോട്ടവകാശമെന്നും മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഇതേതുടര്‍ന്നാണ് ഏപ്രില്‍ 30ന് നടത്താന്‍ തീരുമാനിച്ചത്. ഇതോടെ നിലവിലുള്ള നിയമസഭാ അംഗങ്ങള്‍ക്ക് വോട്ടവകാശം ലഭിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ നിയമസഭാ സെക്രട്ടറിയും എസ്. ശര്‍മ എം.എല്‍.എയും നല്‍കിയ ഹരജികളിലായിരുന്നു കോടതി ഉത്തരവ്.

Related Articles
Next Story
Share it