ജനകീയ പിന്തുണ ഇല്ലാത്ത ചില നേതാക്കള്‍ക്ക് വ്യാമോഹങ്ങള്‍ നല്‍കി സി.പി.എമ്മില്‍ ചേര്‍ത്തത് കൊണ്ട് കോണ്‍ഗ്രസിന് ഒരു ക്ഷീണവും സംഭവിക്കില്ല-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി
കാസര്‍കോട്: ജനകീയ പിന്തുണ ഇല്ലാത്ത ഒറ്റപ്പെട്ട ചില നേതാക്കള്‍ക്ക് വ്യാമോഹങ്ങള്‍ നല്‍കി, അവരെ സി.പി.എമ്മില്‍ ചേര്‍ത്തത് കൊണ്ട് കോണ്‍ഗ്രസിന് ഒരു ക്ഷീണവും സംഭവിക്കില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രസ്താവിച്ചു. ലക്ഷകണക്കിന് ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്മാര്‍ കെട്ടിപ്പെടുത്ത പ്രസ്ഥാനത്തെ സി.പി.എമ്മിന്റെ ആലയത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള ചില ഇത്തിള്‍ കണ്ണികളുടെ ശ്രമം പരിഹാസ്യമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനം ശക്തിപ്പെടുത്തുവാന്‍ ആവശ്യമായ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ തീരുമാനിച്ചു. […]

കാസര്‍കോട്: ജനകീയ പിന്തുണ ഇല്ലാത്ത ഒറ്റപ്പെട്ട ചില നേതാക്കള്‍ക്ക് വ്യാമോഹങ്ങള്‍ നല്‍കി, അവരെ സി.പി.എമ്മില്‍ ചേര്‍ത്തത് കൊണ്ട് കോണ്‍ഗ്രസിന് ഒരു ക്ഷീണവും സംഭവിക്കില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രസ്താവിച്ചു. ലക്ഷകണക്കിന് ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്മാര്‍ കെട്ടിപ്പെടുത്ത പ്രസ്ഥാനത്തെ സി.പി.എമ്മിന്റെ ആലയത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള ചില ഇത്തിള്‍ കണ്ണികളുടെ ശ്രമം പരിഹാസ്യമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനം ശക്തിപ്പെടുത്തുവാന്‍ ആവശ്യമായ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ മണ്ഡലം തലത്തില്‍ 'ഗാന്ധി തന്നെ മാര്‍ഗ്ഗം' എന്ന പ്രമേയത്തിലൂന്നി മഹാത്മാ സ്മൃതി സംഗമം നടത്താന്‍ തീരുമാനിച്ചു. അന്നേദിവസം വൈകിട്ട് 3 മണിക്ക് ഡി.സി.സിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ മഹാത്മാ സ്മൃതി സംഗമം നടത്തും. പരിപാടിയില്‍ ദേശഭക്തി ഗാനങ്ങള്‍, ഗാന്ധി സൂക്തങ്ങള്‍ എന്നിവ ആലപിക്കുന്നതോടൊപ്പം ഗാന്ധിയന്‍ ദര്‍ശനങ്ങളെ കുറിച്ചുള്ള പ്രഭാഷണവും സംഘടിപ്പിക്കും. ഗാന്ധിജിയെ നേരില്‍ കണ്ട ജീവിച്ചിരിക്കുന്ന പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ആദരിക്കും.
ഡി.സി.സി യോഗത്തില്‍ പ്രസിഡണ്ട് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, എം.അസിനാര്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. എ.ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി മെമ്പര്‍മാരായ കരിമ്പില്‍ കൃഷ്ണന്‍, ശാന്തമ്മ ഫിലിപ്പ്, ഡി.സി.സി. ഭാരവാഹികളായ പി.വി. സുരേഷ്, കരുണ്‍താപ്പ, വിനോദ് കുമാര്‍ പള്ളയില്‍വീട്, മാമുനി വിജയന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, ഗീത കൃഷ്ണന്‍, സെബാസ്റ്റ്യന്‍ പതാലിന്‍, വി.ആര്‍. വിദ്യാസാഗര്‍, ടോമി പ്ലാച്ചേനി, ഹരീഷ് പി. നായര്‍, കെ.പി. പ്രകാശന്‍, കെ.വി.സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം.സി. പ്രഭാകരന്‍ സ്വാഗതവും സുന്ദര ആരിക്കാടി നന്ദിയും പറഞ്ഞു.