മുഹിമ്മാത്തില്‍ സന്ദര്‍ശനം നടത്തി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പുത്തിഗെ: തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പുത്തിഗെ മുഹിമ്മാത്ത് സന്ദര്‍ശിക്കാനെത്തിയ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന് സ്വീകരണം നല്‍കി. മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളെത്തിയ എം.പിയെ മുഹിമ്മാത്ത് സാരഥികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങ് കര്‍ണാടക ബോര്‍ഡര്‍ ഡെവലപ്‌മെന്റ് അതോറിറ്റി മെമ്പര്‍ എ.ആര്‍ സുബ്ബയ്യകട്ട ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ ആമുഖപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ […]

പുത്തിഗെ: തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പുത്തിഗെ മുഹിമ്മാത്ത് സന്ദര്‍ശിക്കാനെത്തിയ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന് സ്വീകരണം നല്‍കി. മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളെത്തിയ എം.പിയെ മുഹിമ്മാത്ത് സാരഥികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങ് കര്‍ണാടക ബോര്‍ഡര്‍ ഡെവലപ്‌മെന്റ് അതോറിറ്റി മെമ്പര്‍ എ.ആര്‍ സുബ്ബയ്യകട്ട ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ ആമുഖപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സെക്രട്ടറി അബൂബക്കര്‍ കാമില്‍ സഖാഫി, സയ്യിദ് ഹുസൈന്‍ അഹ്ദല്‍ തങ്ങള്‍, സാജിദ് മൊവ്വല്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എ.എസ് ഉമറുല്‍ ഫാറൂഖ് പൊസോട്ട് സംബന്ധിച്ചു. പ്രിന്‍സിപ്പള്‍ രൂപേഷ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it