മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് രാജ്മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കേണ്ടത് അനിവാര്യം-കെ.എം.സി.സി

ദുബായ്: ഭരണഘടനാനുസൃതമായി രാജ്യം ജനാധിപത്യ-മതേതര മൂല്യങ്ങളിലൂന്നി മുന്നോട്ട് പോകണോ എന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പാണിതെന്നും കാസര്‍കോട് പാര്‍ലമന്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കാന്‍ പ്രവാസി സമൂഹം മുന്നിട്ടിറങ്ങണമെന്നും ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. റെയില്‍വേ അടക്കമുള്ള മണ്ഡലത്തിലെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിലും കേന്ദ്ര വികസന പദ്ധതികള്‍ കൊണ്ടുവരുന്നതിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കാണിച്ച ആത്മാര്‍ത്ഥതയും ശ്രദ്ധയും ശ്ലാഘനീയമാണെന്നും യോഗം വിലയിരുത്തി. അദ്ദേഹത്തിന്റെ പ്രചരണാര്‍ത്ഥം സോഷ്യല്‍ മീഡിയ […]

ദുബായ്: ഭരണഘടനാനുസൃതമായി രാജ്യം ജനാധിപത്യ-മതേതര മൂല്യങ്ങളിലൂന്നി മുന്നോട്ട് പോകണോ എന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പാണിതെന്നും കാസര്‍കോട് പാര്‍ലമന്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കാന്‍ പ്രവാസി സമൂഹം മുന്നിട്ടിറങ്ങണമെന്നും ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. റെയില്‍വേ അടക്കമുള്ള മണ്ഡലത്തിലെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിലും കേന്ദ്ര വികസന പദ്ധതികള്‍ കൊണ്ടുവരുന്നതിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കാണിച്ച ആത്മാര്‍ത്ഥതയും ശ്രദ്ധയും ശ്ലാഘനീയമാണെന്നും യോഗം വിലയിരുത്തി. അദ്ദേഹത്തിന്റെ പ്രചരണാര്‍ത്ഥം സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളും ഓണ്‍ലൈന്‍ പ്രചരണ പരിപാടികളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ് സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ സലാം തട്ടാനിച്ചേരി, ഹസൈനാര്‍ ബീജന്തടുക്ക, കെ.പി അബ്ബാസ്, റഫീഖ് പി.പി, ഹനീഫ ബാവനഗര്‍, സുബൈര്‍ അബ്ദുല്ല, മൊയ്തീന്‍ അബ്ബ, ഫൈസല്‍ മുഹ്‌സിന്‍, പി.ഡി നൂറുദ്ദീന്‍, സിദ്ദീഖ് ചൗക്കി, മുനീര്‍ ബേരിക്കെ, റഫീഖ്എ.സി പ്രസംഗിച്ചു. ട്രഷറര്‍ ഡോ. ഇസ്മയില്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it