കടലാക്രമണ പ്രദേശങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: കടലാക്രമണം രൂക്ഷമായ പ്രദേശങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു. വ്യാപക നാശനഷ്ടമുണ്ടായ ചിത്താരി, തൃക്കണ്ണാട് പ്രദേശങ്ങളാണ് എം.പി സന്ദര്‍ശിച്ചത്.നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്നും ഇതിനാവശ്യമായ നടപടികളെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പുനര്‍ഗേഹം പദ്ധതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന തുക വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടതായി എം.പി പറഞ്ഞു. 25 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടത്. 20ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അജാനൂര്‍ തുറമുഖം യാഥാര്‍ത്ഥ്യമാക്കുന്നതും പുനര്‍ഗേഹം പദ്ധതിയിലെ തുക വര്‍ധിപ്പിക്കുന്നതും സംബന്ധിച്ചുള്ള […]

കാഞ്ഞങ്ങാട്: കടലാക്രമണം രൂക്ഷമായ പ്രദേശങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു. വ്യാപക നാശനഷ്ടമുണ്ടായ ചിത്താരി, തൃക്കണ്ണാട് പ്രദേശങ്ങളാണ് എം.പി സന്ദര്‍ശിച്ചത്.
നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്നും ഇതിനാവശ്യമായ നടപടികളെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പുനര്‍ഗേഹം പദ്ധതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന തുക വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടതായി എം.പി പറഞ്ഞു. 25 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടത്. 20ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അജാനൂര്‍ തുറമുഖം യാഥാര്‍ത്ഥ്യമാക്കുന്നതും പുനര്‍ഗേഹം പദ്ധതിയിലെ തുക വര്‍ധിപ്പിക്കുന്നതും സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
പ്രതികൂല കാലാവസ്ഥയിലും മത്സ്യബന്ധനത്തിന് പോകാന്‍ സൗകര്യം ലഭിക്കുമെന്നതാണ് തുറമുഖം വന്നാലുള്ള ഗുണം. ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര്‍ വിദ്യാസാഗര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.വി ഭക്തവത്സലന്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ഭാരവാഹികളായ കെ.കെ ബാബു, കെ.രവീന്ദന്‍, രാജന്‍, ശരത് മരക്കാപ്പ്, സി.കെ ഭാസ്‌കരന്‍ തുടങ്ങിയവരും എം.പിയ്‌ക്കൊപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it