രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് അബൂദാബിയില്‍ സ്വീകരണം നല്‍കി

അബുദാബി: ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും നിലനിര്‍ത്താന്‍ പോരാടേണ്ട സമയമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലാ ഇന്‍കാസ്-കെ.എം.സി.സി സംയുകതമായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് കാസര്‍കോട്, കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യവും കാസര്‍കോടാണ്, യോഗ്യതയുടെ അടിസ്ഥാനത്തില്‍ എയിംസ് സ്ഥാപിക്കുകയാണെങ്കില്‍ അത് കാസര്‍കോടിന് ആയിരിക്കണമെന്നും കണ്ണൂരില്‍ ഹജ്ജ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് പരിശ്രമിക്കുമെന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ പോയിന്റ് ഓഫ് കാള്‍ അനുവദിക്കാന്‍ […]

അബുദാബി: ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും നിലനിര്‍ത്താന്‍ പോരാടേണ്ട സമയമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലാ ഇന്‍കാസ്-കെ.എം.സി.സി സംയുകതമായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് കാസര്‍കോട്, കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യവും കാസര്‍കോടാണ്, യോഗ്യതയുടെ അടിസ്ഥാനത്തില്‍ എയിംസ് സ്ഥാപിക്കുകയാണെങ്കില്‍ അത് കാസര്‍കോടിന് ആയിരിക്കണമെന്നും കണ്ണൂരില്‍ ഹജ്ജ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് പരിശ്രമിക്കുമെന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ പോയിന്റ് ഓഫ് കാള്‍ അനുവദിക്കാന്‍ കേന്ദ്രമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായും എം.പി പറഞ്ഞു. ഇന്‍കാസ് അബുദാബി ജില്ലാ പ്രസിഡണ്ട് ടി.വി സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ യു. എ.ഇ, കെ.എം.സി.സി വര്‍ക്കിങ് പ്രസിഡണ്ട് യു. അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര, ഇന്‍കാസ് അബുദാബി പ്രസിഡണ്ട് യേശുശീലന്‍, സെക്രട്ടറി സലിം ചിറക്കല്‍, അബുദാബി കെ.എം. സി.സി ജനറല്‍ സെക്രട്ടറി സി.എച്ച് യൂസഫ്, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം. ജമാല്‍, റാഫി പട്ടേല്‍ സംസാരിച്ചു. കാസര്‍കോട് ലോകസഭ മണ്ഡല പരിധിയിലെ വിവിധ നിയോജക മണ്ഡലം കെ.എം.സി.സി കമ്മിറ്റിയും ജില്ല കെ.എം.സി.സി ഇന്‍കാസ് കമ്മിറ്റിയും എം.പിക്ക് ഉപഹാരം നല്‍കി. അബുദാബി കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ അഷറഫ് സ്വാഗതവും ജില്ലാ സെക്രട്ടറി സമീര്‍ തായലങ്ങാടി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it