രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കും എം.എല്‍.എമാര്‍ക്കും മുംബൈയില്‍ സ്വീകരണം നല്‍കി

മുംബൈ: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷ്‌റഫ് എന്നിവര്‍ക്ക് ബോംബൈ അഖില കാസര്‍കോട് മുസ്ലിം ജമാഅത്ത് മുംബൈയിലെ ജമഅത്ത് ഹാളില്‍ സ്വീകരണം നല്‍കി. മുസ്ലിം ജമാഅത്തിന്റെ ലോഗോ പ്രകാശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു. തുടര്‍ന്ന് ജമാഅത്തിന്റെ ആജീവനാന്ത മെമ്പര്‍ ഐ.ഡി കാര്‍ഡ് വിതരണം ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിന് നല്‍കി പ്രകാശനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡണ്ട് ഫിറോസ് തളങ്കര അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറല്‍ […]

മുംബൈ: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷ്‌റഫ് എന്നിവര്‍ക്ക് ബോംബൈ അഖില കാസര്‍കോട് മുസ്ലിം ജമാഅത്ത് മുംബൈയിലെ ജമഅത്ത് ഹാളില്‍ സ്വീകരണം നല്‍കി. മുസ്ലിം ജമാഅത്തിന്റെ ലോഗോ പ്രകാശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു. തുടര്‍ന്ന് ജമാഅത്തിന്റെ ആജീവനാന്ത മെമ്പര്‍ ഐ.ഡി കാര്‍ഡ് വിതരണം ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിന് നല്‍കി പ്രകാശനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡണ്ട് ഫിറോസ് തളങ്കര അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി സുലൈമാന്‍ എന്ന സലീം മര്‍ച്ചന്റ് ഉദ്ഘാടനം ചെയ്തു. മുസ്തഫ കുമ്പോല്‍ സ്വാഗതവും അബ്ദു കുന്നില്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it