രാജീവ്ഗാന്ധിയുടെ ജന്മവാര്‍ഷികം ആഘോഷിച്ചു

കാസര്‍കോട്: സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികള്‍ പടുത്തുയര്‍ത്തിയ ഉന്നത മൂല്യങ്ങള്‍ അധികാരത്തിന്റെ ഹുങ്കില്‍ വേട്ടയാടപ്പെടുന്ന പുതിയ കാലഘട്ടത്തില്‍ രാജീവ് ഗാന്ധിയെപ്പോലുള്ള യുഗപ്രഭാവനായ നേതാവിന്റെ വിയോഗം രാഷ്ട്രത്തിന് നികത്താനാവാത്ത തീരാ നഷ്ടമെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ ഓര്‍മ്മിപ്പിച്ചു.മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഡി.സി.സി ഓഫീസില്‍ നടന്ന സദ്ഭാവന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നില്‍ ഭദ്രദീപം കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ യോഗത്തില്‍ കെ.പി.സി.സി മെമ്പര്‍ […]

കാസര്‍കോട്: സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികള്‍ പടുത്തുയര്‍ത്തിയ ഉന്നത മൂല്യങ്ങള്‍ അധികാരത്തിന്റെ ഹുങ്കില്‍ വേട്ടയാടപ്പെടുന്ന പുതിയ കാലഘട്ടത്തില്‍ രാജീവ് ഗാന്ധിയെപ്പോലുള്ള യുഗപ്രഭാവനായ നേതാവിന്റെ വിയോഗം രാഷ്ട്രത്തിന് നികത്താനാവാത്ത തീരാ നഷ്ടമെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ ഓര്‍മ്മിപ്പിച്ചു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഡി.സി.സി ഓഫീസില്‍ നടന്ന സദ്ഭാവന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നില്‍ ഭദ്രദീപം കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ യോഗത്തില്‍ കെ.പി.സി.സി മെമ്പര്‍ പി.എ അഷ്‌റഫലി, വിനോദ് കുമാര്‍ പള്ളയില്‍ വീട്, പി.വി സുരേഷ്, വി.ആര്‍ വിദ്യാസാഗര്‍, കരുണ്‍താപ്പ, ബ്ലോക്ക് പ്രസിഡണ്ടുമാരായ കെ.ഖാലിദ്, ലക്ഷ്മണ പ്രഭു, അര്‍ജുനന്‍ തായലങ്ങാടി, അഡ്വ. ശ്രീജിത്ത് മാടക്കല്‍, മനാഫ് നുള്ളിപ്പാടി, എ. വാസുദേവന്‍, ഉമേഷ് അണങ്കൂര്‍, രാജീവന്‍ നമ്പ്യാര്‍, മണി മോഹന്‍ ചട്ടഞ്ചാല്‍, മാത്യു, മെഹമൂദ് വട്ടേക്കാട് ഉസ്മാന്‍ കടവത്ത്, കമലാക്ഷ സുവര്‍ണ്ണ, പി.കെ വിജയന്‍, ടോണി, അമ്പിളി, ഷാഷിദ് എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it