തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് ഇട്ടതിനെതിരെ വിവാദം പുകയുന്നു; കുപ്രസിദ്ധനായ വര്‍ഗീയവാദിയാണ് ഗോള്‍വാള്‍ക്കറെന്ന് സിപിഎമ്മും ശശി തരൂരും

തിരുവനന്തപുരം: തലസ്ഥാനത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ കാമ്പസിന് ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ പേരിട്ടതിനെ ചൊല്ലി വിവാദം പുകയുന്നു. നാമകരണം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തി. വര്‍ഗീയ വിഭജനം ഉണ്ടാക്കാനുള്ള ശ്രമം മാത്രമാണ് ഇതിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കുപ്രസിദ്ധനായ വര്‍ഗീയവാദിയായിരുന്നു ഗോള്‍വാള്‍ക്കറെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി ആരോപിച്ചു. കാംപസിന് രാജീവ് ഗാന്ധിയുടെ പേരുതന്നെ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വര്‍ഗീയത മാത്രമാണ് ഗോള്‍വാര്‍ക്കര്‍ നല്‍കിയ സംഭാവനയെന്ന് കോണ്‍ഗ്രസ് […]

തിരുവനന്തപുരം: തലസ്ഥാനത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ കാമ്പസിന് ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ പേരിട്ടതിനെ ചൊല്ലി വിവാദം പുകയുന്നു. നാമകരണം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തി. വര്‍ഗീയ വിഭജനം ഉണ്ടാക്കാനുള്ള ശ്രമം മാത്രമാണ് ഇതിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കുപ്രസിദ്ധനായ വര്‍ഗീയവാദിയായിരുന്നു ഗോള്‍വാള്‍ക്കറെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി ആരോപിച്ചു.

കാംപസിന് രാജീവ് ഗാന്ധിയുടെ പേരുതന്നെ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വര്‍ഗീയത മാത്രമാണ് ഗോള്‍വാര്‍ക്കര്‍ നല്‍കിയ സംഭാവനയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചു. സാംസ്‌കാരിക രംഗത്തുനിന്നും വിദ്യാര്‍ഥികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം സംഭവത്തില്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാജ്യത്തെ ബയോടെക്‌നോളജി മേഖലയിലെ ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ പുതിയ കാംപസിനാണ് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ പേരിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന വെബിനാറില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ വര്‍ധനാണ് ഒരു മുന്നറിയിപ്പുമില്ലാതെ പേര് പ്രഖ്യാപിച്ചത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാണ് പുതിയ പേര്.

Rajiv Gandhi Centre for Biotechnology's 2nd Campus to Be Named After RSS Ideologue MS Golwalkar, Protest by CPM and Congress

Related Articles
Next Story
Share it