രക്തക്കുഴലുകള്‍ക്ക് പ്രശ്‌നം; നടന്‍ രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി
ചെന്നൈ: നടന്‍ രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. എം.ആര്‍.ഐ സ്‌കാനിംഗില്‍ രക്തക്കുഴലുകള്‍ക്ക് നേരിയ പ്രശ്‌നം കണ്ടെത്തിയതോടെയാണ് അദ്ദേഹത്തെ കരോറ്റിഡ് ആര്‍ട്ടറി റിവാസ്‌കുലറൈസേഷന് വിധേയനാക്കിയത്. കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമായെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം അദ്ദേഹം ആശുപത്രി വിടും. രക്തസമ്മര്‍ദ്ദം കൂടിയതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ അരവിന്ദന്‍ സെല്‍വരാജ് അറിയിച്ചു. അതേസമയം ചെന്നൈയിലെ കാവേരി ആശുപത്രിയ്ക്ക് മുന്നില്‍ […]

ചെന്നൈ: നടന്‍ രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. എം.ആര്‍.ഐ സ്‌കാനിംഗില്‍ രക്തക്കുഴലുകള്‍ക്ക് നേരിയ പ്രശ്‌നം കണ്ടെത്തിയതോടെയാണ് അദ്ദേഹത്തെ കരോറ്റിഡ് ആര്‍ട്ടറി റിവാസ്‌കുലറൈസേഷന് വിധേയനാക്കിയത്. കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമായെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം അദ്ദേഹം ആശുപത്രി വിടും.
രക്തസമ്മര്‍ദ്ദം കൂടിയതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ അരവിന്ദന്‍ സെല്‍വരാജ് അറിയിച്ചു. അതേസമയം ചെന്നൈയിലെ കാവേരി ആശുപത്രിയ്ക്ക് മുന്നില്‍ സുരക്ഷയ്ക്കായി 30 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. ആശുപത്രിയിലേക്ക് ആരാധകര്‍ തള്ളിക്കയറുന്നത് തടയാനാണ് നടപടി.
കൂടാതെ ആശുപത്രിയിലേക്ക് എത്തുന്ന എല്ലാവരേയും സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്. രണ്ട് എസ്ഐമാര്‍, നാല് വനിതാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.