സി.പി.എം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ചില തീരുമാനങ്ങള്‍ ഉണ്ടാകാമെന്ന് എസ്. രാജേന്ദ്രന്‍

ഇടുക്കി: തിരഞ്ഞെടുപ്പ് വേളകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കണ്ടുവരാറുണ്ടായിരുന്ന പാര്‍ട്ടി മാറിയുള്ള ഒഴുക്ക് കേരളത്തിലും തുടങ്ങി. കെ. കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ ബി.ജെ.പിയില്‍ ചേര്‍ന്നത് ഇന്നലെ വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനും ബി.ജെ.പിയിലേക്ക് പോകുകയാണോ എന്ന പ്രചരണങ്ങളും ശക്തമാവുകയാണ്.രാജേന്ദ്രന്‍ ഈ പ്രചരണം തള്ളുന്നുണ്ടെങ്കിലും, നിലവില്‍ ഇപ്പോള്‍ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്നും സി.പി.എം തനിക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള ബി.ജെ.പി ദേശീയ […]

ഇടുക്കി: തിരഞ്ഞെടുപ്പ് വേളകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കണ്ടുവരാറുണ്ടായിരുന്ന പാര്‍ട്ടി മാറിയുള്ള ഒഴുക്ക് കേരളത്തിലും തുടങ്ങി. കെ. കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ ബി.ജെ.പിയില്‍ ചേര്‍ന്നത് ഇന്നലെ വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനും ബി.ജെ.പിയിലേക്ക് പോകുകയാണോ എന്ന പ്രചരണങ്ങളും ശക്തമാവുകയാണ്.
രാജേന്ദ്രന്‍ ഈ പ്രചരണം തള്ളുന്നുണ്ടെങ്കിലും, നിലവില്‍ ഇപ്പോള്‍ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്നും സി.പി.എം തനിക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള ബി.ജെ.പി ദേശീയ നേതാവ് അടക്കമുള്ളവര്‍ തന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയെന്നും എസ്. രാജേന്ദ്രന്‍ സമ്മതിക്കുന്നുണ്ട്. പി.കെ കൃഷ്ണദാസ് അടക്കമുള്ള ബി.ജെ.പി നേതാക്കളും സംസാരിച്ചു.
ഈ വിവരം സി.പി.എം സംസ്ഥാന സെക്രട്ടറിയെ എ.കെ.ജി സെന്ററിലെത്തി അറിയിച്ചിരുന്നു. എന്നിട്ടും ഇതുവരെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനമാകാത്തതില്‍ പ്രതിഷേധമുണ്ടെന്നും രാജേന്ദ്രന്‍ പറയുന്നു.
തന്നെ പുറത്ത് നിര്‍ത്തുന്നതിന് പിന്നില്‍ ചില സി.പി.എം പ്രാദേശിക നേതാക്കളാണ്. സി.പി.എം അകറ്റി നിര്‍ത്തിയാലും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ല. ഡല്‍ഹിയിലെത്തി ബി.ജെ.പി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രചരണം ശരിയല്ലെന്നും ബി.ജെ.പിയെ പോലെ മറ്റു ചില രാഷ്ട്രീയ കക്ഷികളും ക്ഷണിച്ചിട്ടുണ്ടെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it