കാസര്‍കോട്ടെ ജ്വല്ലറി മോഷണം അടിസ്ഥാനമാക്കി സി.ഐ സിബി തോമസ് കഥയെഴുതിയ ആസിഫ് അലി ചിത്രം 'കുറ്റവും ശിക്ഷയും' റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ആസിഫ് അലി നായകനായെത്തുന്ന 'കുറ്റവും ശിക്ഷയും' റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ രണ്ടിന് ചിത്രം തീയേറ്ററുകളിലെത്തും. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടിയിലൂടെ പ്രേക്ഷകരിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തീയറ്റര്‍ റിലീസ് ആണെന്ന പ്രഖ്യാപനം വന്നത്. സിനിമയുടെ റിലീസിംഗ് പോസ്റ്റര്‍ ഒഫീഷ്യല്‍ പേജിലും, ആസിഫ് അലി, ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലെന്‍സിയര്‍ ലോപ്പസ്, സെന്തില്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലും കൂടിയാണ് പുറത്തിറക്കിയത്. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ […]

കൊച്ചി: ആസിഫ് അലി നായകനായെത്തുന്ന 'കുറ്റവും ശിക്ഷയും' റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ രണ്ടിന് ചിത്രം തീയേറ്ററുകളിലെത്തും. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടിയിലൂടെ പ്രേക്ഷകരിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തീയറ്റര്‍ റിലീസ് ആണെന്ന പ്രഖ്യാപനം വന്നത്. സിനിമയുടെ റിലീസിംഗ് പോസ്റ്റര്‍ ഒഫീഷ്യല്‍ പേജിലും, ആസിഫ് അലി, ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലെന്‍സിയര്‍ ലോപ്പസ്, സെന്തില്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലും കൂടിയാണ് പുറത്തിറക്കിയത്.

പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഏറ്റവുമധികം യാഥാര്‍ഥ്യത്തോടടുടുത്തു നില്‍ക്കുന്ന ഒരു പോലീസ് സ്റ്റോറി എന്ന നിലയിലാണ് 'കുറ്റവും ശിക്ഷയും' അവതരിപ്പിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

കാസര്‍കോട്ടുനടന്ന ഒരു ജ്വല്ലറി മോഷണം അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. സിബി തോമസ് ആദൂര്‍ പോലീസ് സ്റ്റേഷനില്‍ സി ഐ ആയിരിക്കെ സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണവും തുടര്‍ന്നുള്ള അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലെത്തുകയും പ്രതികളെ തേടി ഉത്തര്‍പ്രദേശിലേക്ക് അന്വേഷണ സംഘം പോകുന്നതുമെല്ലാമാണ് സിനിമ പറയുന്നത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം, സി.ഐ.എ, വരത്തന്‍, തുറമുഖം എന്നീ ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു അരുണ്‍ കുമാര്‍. ബി.അജിത്കുമാര്‍ എഡിറ്റിംഗും, സുരേഷ് രാജന്‍ ക്യാമറയും, ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

Related Articles
Next Story
Share it