ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് ക്രിസ് മോറിസിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്; ആദ്യ സെഷനില്‍ കോടികള്‍ കൊയ്ത് മോറിസ്, മാക്‌സ്‌വെല്‍, മൊയീന്‍ അലി എന്നിവര്‍

ചെന്നൈ: 2021 സീസണിലേക്കുള്ള ഐ.പി.എല്‍ താരലേലം ചെന്നൈയില്‍ പുരോഗമിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുക നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 16.25 കോടിക്കാണ് താരത്തെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ഓസ്ട്രേലിയന്‍ താരം മാക്സ്‌വെല്‍ 14.25 കോടി രൂപയ്ക്ക് ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി. ഇംഗ്ലണ്ട് താരം മൊയീന്‍ അലി 7 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തി. ആദ്യ സെഷനില്‍ വിദേശ താരങ്ങള്‍ക്കാണ് ഡിമാന്‍്ഡ്. […]

ചെന്നൈ: 2021 സീസണിലേക്കുള്ള ഐ.പി.എല്‍ താരലേലം ചെന്നൈയില്‍ പുരോഗമിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുക നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 16.25 കോടിക്കാണ് താരത്തെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ഓസ്ട്രേലിയന്‍ താരം മാക്സ്‌വെല്‍ 14.25 കോടി രൂപയ്ക്ക് ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി. ഇംഗ്ലണ്ട് താരം മൊയീന്‍ അലി 7 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തി.

ആദ്യ സെഷനില്‍ വിദേശ താരങ്ങള്‍ക്കാണ് ഡിമാന്‍്ഡ്. സ്റ്റീവ് സ്മിത്ത് 2.20 കോടി (രജസ്ഥാന്‍ റോയല്‍സ്), ശാക്കിബ് അല്‍ ഹസന്‍ 3.20 കോടി (കൊല്‍ക്കത്ത), ഡേവിഡ് മലാന്‍ 1.50 കോടി (പഞ്ചാബ്), ശിവം ദുബെ 4.40 കോടി (രാജസ്ഥാന്‍). ജെയ്സണ്‍ റോയ്, അലക്സ് ഹെയ്ല്‍സ്, കരുണ്‍ നായര്‍, ഹനുമ വിഹാരി, ആരോണ്‍ ഫിഞ്ച്, എവിന്‍ ലെവിസ്, കേദാര്‍ ജാദവ് എന്നിവരെ ലേലത്തില്‍ ആരും സ്വന്തമാക്കിയില്ല.

Related Articles
Next Story
Share it