ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ യുവതിയെ എസ്‌ഐ ലൈംഗീകമായി പീഡിപ്പിച്ചു

ജയ്പൂര്‍: ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ യുവതിയെ എസ്‌ഐ ലൈംഗീകമായി പീഡിപ്പിച്ചു. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലെ ഖെര്‍ലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പരാതി നല്‍കാന്‍ വന്ന 26 വയസുള്ള പെണ്‍കുട്ടിയെ 51കാരനായ സബ് ഇന്‍സ്‌പെക്ടര്‍ പൊലീസ് സ്റ്റേഷന്‍ കോപൗണ്ടിനുള്ളിലെ തന്റെ താമസസ്ഥലത്തുവച്ച് ലൈഗിംകമായി പീഡിപ്പിച്ചെന്നാണ് പരാതി. മാര്‍ച്ച് രണ്ടിനാണ് യുവതി പരാതിയുമായി എസ്ഐയെ സമീപിച്ചത്. രണ്ടാം തീയതി മുതല്‍ നാലുവരെ യുവതിയെ എസ്ഐ പീഡിപ്പിച്ചെന്നാണ് പരാതി. തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവാഹമോചന പരാതി നല്‍കാനാണ് യുവതി സ്റ്റേഷനിലെത്തിയത്. സംഭവത്തില്‍ പൊലീസ് […]

ജയ്പൂര്‍: ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ യുവതിയെ എസ്‌ഐ ലൈംഗീകമായി പീഡിപ്പിച്ചു. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലെ ഖെര്‍ലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പരാതി നല്‍കാന്‍ വന്ന 26 വയസുള്ള പെണ്‍കുട്ടിയെ 51കാരനായ സബ് ഇന്‍സ്‌പെക്ടര്‍ പൊലീസ് സ്റ്റേഷന്‍ കോപൗണ്ടിനുള്ളിലെ തന്റെ താമസസ്ഥലത്തുവച്ച് ലൈഗിംകമായി പീഡിപ്പിച്ചെന്നാണ് പരാതി.

മാര്‍ച്ച് രണ്ടിനാണ് യുവതി പരാതിയുമായി എസ്ഐയെ സമീപിച്ചത്. രണ്ടാം തീയതി മുതല്‍ നാലുവരെ യുവതിയെ എസ്ഐ പീഡിപ്പിച്ചെന്നാണ് പരാതി. തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവാഹമോചന പരാതി നല്‍കാനാണ് യുവതി സ്റ്റേഷനിലെത്തിയത്.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രതിയായ എസ്ഐ ഭരത് സിംഗിനെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആള്‍വാര്‍ എസ്പി തേജ്വസിനി ഗൗതം വ്യക്തമാക്കി.

Related Articles
Next Story
Share it