പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഒരു ഡോസ് വാക്സിന് എങ്കിലും നിര്‍ബന്ധമായും എടുത്തിരിക്കണം; പുതിയ നിബന്ധനയുമായി രാജസ്ഥാന് സര്‍ക്കാര്‍
ജയ്പുര്‍: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി രാജസ്ഥാന് സര്‍ക്കാര്‍. വാക്സിന് നിര്‍ബന്ധമാക്കുന്ന തരത്തിലുള്ളതാണ് പുതിയ മാര്‍ഗനിര്‍ദേശം. വാക്സിന് എടുക്കാത്തവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. തിങ്കളാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ആളുകള്‍ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും എടുത്തിരിക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 100 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത് 60 ശതമാനം ജീവനക്കാരെങ്കിലും ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചിരിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വൈകുന്നേരം ആറ് മണി വരെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് […]

ജയ്പുര്‍: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി രാജസ്ഥാന് സര്‍ക്കാര്‍. വാക്സിന് നിര്‍ബന്ധമാക്കുന്ന തരത്തിലുള്ളതാണ് പുതിയ മാര്‍ഗനിര്‍ദേശം. വാക്സിന് എടുക്കാത്തവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. തിങ്കളാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ആളുകള്‍ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും എടുത്തിരിക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കൂടാതെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 100 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത് 60 ശതമാനം ജീവനക്കാരെങ്കിലും ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചിരിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വൈകുന്നേരം ആറ് മണി വരെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളത്. അതേസമയം ജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്കിയ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് മൂന്ന് മണിക്കൂര്‍ അധിക സമയം അനുവദിച്ചിട്ടുണ്ട്. അവര്‍ക്ക് ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. കുറഞ്ഞത് 60 ശതമാനം ജീവനക്കാരെങ്കിലും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെങ്കില്‍, ജിമ്മുകളിലും റെസ്റ്റോറന്റുകളിലും, വൈകുന്നേരം നാല് മുതല്‍ ഏഴ് വരെ മൂന്ന് മണിക്കൂര്‍ അധികമായി തുറക്കാന്‍ അനുവദിക്കും.
വിവാഹ പരിപാടികള്‍ നടത്തുന്നതിന് ജൂലൈ ഒന്ന് മുതല്‍ വിവാഹ മണ്ഡപങ്ങള്‍ തുറക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതേസമയം, പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ഉദ്യോഗസ്ഥരുടെ എണ്ണം 25 ല്‍ താഴെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും, മുഴുവന്‍ സ്റ്റാഫുകളെയും അനുവദിക്കും, അതേസമയം ഉദ്യോഗസ്ഥരുടെ എണ്ണം 25 അല്ലെങ്കില്‍ 25 ല്‍ കൂടുതലുള്ള ഓഫീസുകളില്‍ 50 ശതമാനം ഉദ്യോഗസ്ഥരെ മാത്രമാണ് അനുവദിക്കുക.