ഫോണ്‍ ചാര്‍ജിലിട്ട് പഠിക്കുന്നതിനിടെ ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ജയ്പുര്‍: ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഫോണ്‍ ചാര്‍ജിലിട്ട് പഠിക്കുന്നതിനിടെയാണ് അപകടം. ജയ്പുര്‍ ജില്ലയിലെ ചോമു പട്ടണത്തിനിടുത്ത ഉദൈപുരിയ ഗ്രാമത്തിലാണ് സംഭവം. ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പഠിക്കുകയായിരുന്ന രാകേഷ് കുമാര്‍ നഗര്‍ ആണ് മരിച്ചത്. ഫോണ്‍ ചാര്‍ജിലിട്ടാണ് രാകേഷ് ഇയര്‍ ഫോണ്‍ കണക്ട് ചെയ്തത്. ഇതാകാം അപകടകാരണമെന്ന് രാജസ്ഥാന്‍ പോലീസ് പറയുന്നു. അപകടം സംഭവിച്ചയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാകേഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപടകത്തില്‍ ഇരുചെവികള്‍ക്കും ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. രാകേഷിനെ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് […]

ജയ്പുര്‍: ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഫോണ്‍ ചാര്‍ജിലിട്ട് പഠിക്കുന്നതിനിടെയാണ് അപകടം. ജയ്പുര്‍ ജില്ലയിലെ ചോമു പട്ടണത്തിനിടുത്ത ഉദൈപുരിയ ഗ്രാമത്തിലാണ് സംഭവം. ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പഠിക്കുകയായിരുന്ന രാകേഷ് കുമാര്‍ നഗര്‍ ആണ് മരിച്ചത്.

ഫോണ്‍ ചാര്‍ജിലിട്ടാണ് രാകേഷ് ഇയര്‍ ഫോണ്‍ കണക്ട് ചെയ്തത്. ഇതാകാം അപകടകാരണമെന്ന് രാജസ്ഥാന്‍ പോലീസ് പറയുന്നു. അപകടം സംഭവിച്ചയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാകേഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപടകത്തില്‍ ഇരുചെവികള്‍ക്കും ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.

രാകേഷിനെ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മരണകാരണം ഹൃദയഘാതമാകാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Articles
Next Story
Share it