രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന് തുടക്കം

കാഞ്ഞങ്ങാട്: രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. നാരായണന്‍, ബ്ലോക്ക് പഞ്ചായത്തംഗം സി. രേഖ, പഞ്ചായത്തംഗം വനജ ഐത്തു, കെ.എ. പ്രഭാകരന്‍, ഒ.എ അബ്രാഹാം, കെ.ഒ […]

കാഞ്ഞങ്ങാട്: രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.
കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. നാരായണന്‍, ബ്ലോക്ക് പഞ്ചായത്തംഗം സി. രേഖ, പഞ്ചായത്തംഗം വനജ ഐത്തു, കെ.എ. പ്രഭാകരന്‍, ഒ.എ അബ്രാഹാം, കെ.ഒ അബ്രാഹം, ജയിന്‍ പി.വര്‍ഗീസ്, ജോബി ജോസഫ്, ഫാ. ജോസ് അരിച്ചിറ, മിനി ജോസഫ് നെല്ലിക്കാക്കണ്ടത്തില്‍ പ്രസംഗിച്ചു. ജൂബിലി ലോഗോ ഡിസൈന്‍ ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നന്ദന പി. നായര്‍, ശ്ലോകം തയ്യാറാക്കിയ അധ്യാപകന്‍ എം.കെ. ജോണ്‍ നിയുക്ത എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി.

Related Articles
Next Story
Share it