രാജാ റോഡ് വികസന പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം-അയേണ്‍ ഫാബ്രിക്കേഷന്‍

നീലേശ്വരം: നീലേശ്വരം രാജാ റോഡ് വികസന പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷന്‍ ബ്ലോക്ക് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.വ്യാപാര ഭവനില്‍ വെച്ച് നടത്തിയ പരിപാടി ജില്ലാ വൈസ് പ്രസിഡണ്ട് വി.സി.തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് മോഹന്‍ പ്രകാശ് അധ്യക്ഷത വഹിച്ചു.മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.വി സുരേഷ് കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി കെ.വി സുഗതന്‍, ജില്ലാ ട്രഷറര്‍ പി. ദിനേശന്‍, ടി.കെ.ഷിജു, സിനോയ് കൂര്യന്‍, പി.ജയകുമാര്‍ എന്നിവര്‍ […]

നീലേശ്വരം: നീലേശ്വരം രാജാ റോഡ് വികസന പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷന്‍ ബ്ലോക്ക് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
വ്യാപാര ഭവനില്‍ വെച്ച് നടത്തിയ പരിപാടി ജില്ലാ വൈസ് പ്രസിഡണ്ട് വി.സി.തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് മോഹന്‍ പ്രകാശ് അധ്യക്ഷത വഹിച്ചു.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.വി സുരേഷ് കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി കെ.വി സുഗതന്‍, ജില്ലാ ട്രഷറര്‍ പി. ദിനേശന്‍, ടി.കെ.ഷിജു, സിനോയ് കൂര്യന്‍, പി.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ബാബു കരിങ്ങാട്ട് റിപ്പോര്‍ട്ടും ട്രഷറര്‍ മനോജ് കരിങ്ങാട്ട് വരവ് -ചെലവ് കണക്കുകളും അവതരിപ്പിച്ചു.
വൈസ് പ്രസിഡണ്ട് സി.എച്ച് കുഞ്ഞബ്ദുല്ല സ്വാഗതവും ജോ.സെക്രട്ടറി കെ.രാജന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it