പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുമെന്ന പ്രചരണം; തിടുക്കംകൂട്ടി വിവാഹം

കാസര്‍കോട്: സ്ത്രീകളുടെ കുറഞ്ഞ വിവാഹ പ്രായം ഉയര്‍ത്തി ആണ്‍-പെണ്‍ വിവാഹ പ്രായം ഏകീകരിക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നുണ്ടെന്ന സൂചനകള്‍ പരക്കെ ചര്‍ച്ചാ വിഷയമാവുന്നു. പുരുഷന്മാരുടെ ഇപ്പോഴുള്ള കുറഞ്ഞ വിവാഹ പ്രായം 21 ഉം സ്ത്രീകളുടേത് 18ഉം ആണ്. സ്ത്രീകളുടേതും 21 ആക്കി സ്ത്രീ-പുരുഷ വിവാഹ പ്രായം ഏകീകരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും നവംബര്‍ 2 മുതല്‍ […]

കാസര്‍കോട്: സ്ത്രീകളുടെ കുറഞ്ഞ വിവാഹ പ്രായം ഉയര്‍ത്തി ആണ്‍-പെണ്‍ വിവാഹ പ്രായം ഏകീകരിക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നുണ്ടെന്ന സൂചനകള്‍ പരക്കെ ചര്‍ച്ചാ വിഷയമാവുന്നു. പുരുഷന്മാരുടെ ഇപ്പോഴുള്ള കുറഞ്ഞ വിവാഹ പ്രായം 21 ഉം സ്ത്രീകളുടേത് 18ഉം ആണ്. സ്ത്രീകളുടേതും 21 ആക്കി സ്ത്രീ-പുരുഷ വിവാഹ പ്രായം ഏകീകരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും നവംബര്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നുമുള്ള പ്രചാരണങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. ഇതോടെ 18 വയസ് പൂര്‍ത്തിയായ പെണ്‍മക്കളുടെ വിവാഹം നിശ്ചയിച്ച രക്ഷിതാക്കള്‍ ആശങ്കയിലായി. നിയമം പ്രാബല്യത്തില്‍ വന്നാല്‍ മൂന്ന് വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയാണ് അവരില്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഇനിയും നിയമഭേദഗതി ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി അടക്കം ഇക്കാര്യം സൂചിപ്പിച്ചു എന്നതൊഴിച്ചാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെത് ആണെന്ന പേരിലാണ് വാട്‌സ് ആപ്പിലും മറ്റും വ്യാജ പ്രചരണം നടക്കുന്നത്.
വിവാഹ പ്രായം ഉയര്‍ത്തുന്ന കാര്യം പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് പോലും കൊടുത്തിട്ടില്ല. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മന്ത്രാലയവും മന്ത്രി സഭയും പാര്‍ലമെന്റും രാഷ്ട്രപതിയും അംഗീകരിച്ച ശേഷമേ നിയമ ഭേദഗതിക്ക് സാധുതയുള്ളൂ. ഇതിനിടയിലാണ് വിവാഹ പ്രായം ഉയര്‍ത്തിക്കഴിഞ്ഞു എന്ന തരത്തില്‍ പ്രചരണങ്ങള്‍ കൊഴുക്കുന്നത്. ഇത് വിശ്വസിച്ച് പലരും തിടുക്കം കൂട്ടി മക്കളുടെ കല്യാണത്തിന് ഒരുക്കം കൂട്ടുകയാണ്. അതേ സമയം വൈകാതെ തന്നെ നിയമ ഭേദഗതിക്ക് കേന്ദ്രം ഒരുങ്ങിയേക്കുമെന്നും വാര്‍ത്തകളുണ്ട്.

Related Articles
Next Story
Share it