എസ്.ടി.യു യൂണിറ്റുകളില്‍ ധനസമാഹരണം നടത്തി

കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഫണ്ട് ശേഖരണ കാമ്പയിന്റ ഭാഗമായി ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും തൊഴില്‍ കേന്ദ്രങ്ങളിലും തൊഴിലാളികള്‍ ധനസമാഹരണം നടത്തി. എസ്.ടി.യു അംഗങ്ങളായ മുഴുവന്‍ തൊഴിലാളികളും കാമ്പയിന്റെ ഭാഗമായി ഹദിയ നല്‍കി. ജില്ലാതല ഉദ്ഘാടനം കാസര്‍കോട് നഗരത്തില്‍ വ്യാപാരിയില്‍ നിന്നും ഹദിയ സ്വീകരിച്ച് എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുള്‍ റഹ്മാന്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് , സെക്രട്ടറി ഷറീഫ് കൊടവഞ്ചി, സംസ്ഥാന […]

കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഫണ്ട് ശേഖരണ കാമ്പയിന്റ ഭാഗമായി ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും തൊഴില്‍ കേന്ദ്രങ്ങളിലും തൊഴിലാളികള്‍ ധനസമാഹരണം നടത്തി. എസ്.ടി.യു അംഗങ്ങളായ മുഴുവന്‍ തൊഴിലാളികളും കാമ്പയിന്റെ ഭാഗമായി ഹദിയ നല്‍കി.
ജില്ലാതല ഉദ്ഘാടനം കാസര്‍കോട് നഗരത്തില്‍ വ്യാപാരിയില്‍ നിന്നും ഹദിയ സ്വീകരിച്ച് എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുള്‍ റഹ്മാന്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് , സെക്രട്ടറി ഷറീഫ് കൊടവഞ്ചി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ഭാരവാഹികളായ മാഹിന്‍ മുണ്ടക്കൈ, ബീഫാത്തിമ ഇബ്രാഹിം, സുബൈര്‍ മാര, എ.എം.നൈമുന്നിസ, കെ.ടി.അബ്ദുള്‍ റഹ്മാന്‍, മൊയ്‌നു ചെമ്മനാട്, മുഹമ്മദ് റഫീഖ് പ്രസംഗിച്ചു. വിവിധ യൂണിറ്റുകളില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, കെ.പി.മുഹമ്മദ് അഷ്‌റഫ്, ഷരീഫ് കൊടവഞ്ചി, എ.അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, മാഹിന്‍ മുണ്ടക്കൈ,ഷംസുദ്ദീന്‍ ആയിറ്റി, കുഞ്ഞാമദ് കല്ലൂരാവി, പി.ഐ.എ.ലത്തീഫ് , എം.പി.ജാഫര്‍, എല്‍.കെ.ഇബ്രാഹിം, മൊയ്തീന്‍ കൊല്ലമ്പാടി, ഇബ്രാഹിം പറമ്പത്ത്, കരീം കുശാല്‍നഗര്‍, സുബൈര്‍ മാര ഉദ്ഘാടനം ചെയ്തു.വിവിധ യൂണിറ്റുകളില്‍ ഫെഡറേഷന്‍ ജില്ലാ സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it