മഴക്കാലമെത്തുന്നു: വീഴാന്‍ കാത്ത് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാശ്യം

ബദിയടുക്ക: മഴക്കാലം അടുത്തെത്തിയതോടെ റോഡിലേക്ക് ചെരിഞ്ഞുനില്‍ക്കുന്ന വന്‍മരങ്ങള്‍ മുറിച്ചു മാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്നാവശ്യം ശക്തമാവുന്നു. ചെര്‍ക്കള - ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലും ബോവിക്കാനം കുറ്റിക്കോല്‍,ചെര്‍ക്കള-കല്ലടുക്കയിലെ റോഡിലുമാണ് മരങ്ങള്‍ റോഡിലേക്കു ചാഞ്ഞു നില്‍ക്കുന്നത്.ചെര്‍ക്കള - ജാല്‍സൂര്‍ റോഡിലെ ചെര്‍ക്കള കെ.കെ പുറം മുതല്‍ ആദൂര്‍ വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലും വര്‍ഷങ്ങള്‍ പഴക്കമുള്ള അക്കേഷ്യ ഉള്‍പ്പെടെയുള്ള മരങ്ങളാണ് ഭീഷണിയുയര്‍ത്തി നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ മുന്‍പ് ഇതേ റോഡിലെ മുള്ളേരിയ പൂവടുക്കയില്‍ ഓടികൊണ്ടിരുന്ന കാറിന് മുകളില്‍ മരം ഒടിഞ്ഞ് […]

ബദിയടുക്ക: മഴക്കാലം അടുത്തെത്തിയതോടെ റോഡിലേക്ക് ചെരിഞ്ഞുനില്‍ക്കുന്ന വന്‍മരങ്ങള്‍ മുറിച്ചു മാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്നാവശ്യം ശക്തമാവുന്നു. ചെര്‍ക്കള - ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലും ബോവിക്കാനം കുറ്റിക്കോല്‍,ചെര്‍ക്കള-കല്ലടുക്കയിലെ റോഡിലുമാണ് മരങ്ങള്‍ റോഡിലേക്കു ചാഞ്ഞു നില്‍ക്കുന്നത്.
ചെര്‍ക്കള - ജാല്‍സൂര്‍ റോഡിലെ ചെര്‍ക്കള കെ.കെ പുറം മുതല്‍ ആദൂര്‍ വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലും വര്‍ഷങ്ങള്‍ പഴക്കമുള്ള അക്കേഷ്യ ഉള്‍പ്പെടെയുള്ള മരങ്ങളാണ് ഭീഷണിയുയര്‍ത്തി നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ മുന്‍പ് ഇതേ റോഡിലെ മുള്ളേരിയ പൂവടുക്കയില്‍ ഓടികൊണ്ടിരുന്ന കാറിന് മുകളില്‍ മരം ഒടിഞ്ഞ് വീണ് ഒരു യുവാവ് മരിക്കുകയും മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ അപകടത്തിന് ശേഷം റോഡരില്‍ ഭീഷണിയായി നിലനിന്നിരുന്ന ഏതാനും മരങ്ങള്‍ മുറിച്ചു നിക്കിയിരുന്നുവെങ്കിലും മറ്റു പലയിടത്തും ഇപ്പോഴും നിരവധി മരങ്ങള്‍ ഭീഷണിയായി നില്‍ക്കുന്നുണ്ട്.
ബോവിക്കാനം കുറ്റിക്കോല്‍ റോഡില്‍ ബോവിക്കാനം ചിപ്ലിക്കായ മുതല്‍ കാനത്തൂര്‍ വരെയുള്ള ഭാഗങ്ങളിലും റോഡിലെക്ക് ചാഞ്ഞ് നിരവധി മരങ്ങളുണ്ട്.
പല മരത്തിന്റെയും ചുറ്റുമുള്ള മണ്ണ് റോഡ് വികസനത്തിനുവേണ്ടി നീക്കം ചെയ്ത് വേരുകള്‍ അറ്റനിലയിലായതിനാല്‍ അപകടസാധ്യത ഏറെയാണ്.
അതിനു പുറമെ എച്ച്.ടി വൈദ്യുതി ലൈനുകളടക്കം മരത്തിനടിയിലൂടെയാണ് കടന്നുപോകുന്നത്. ഈ പാതകളില്‍ നേരത്തേ പലതവണ റോഡിലേക്കു മരം ഒടിഞ്ഞുവീണിട്ടുണ്ട്.
തലനാരിഴ വ്യത്യാസത്തിനാണ് പലപ്പോഴും വന്‍ദുരന്തം ഒഴിവാകുന്നത്. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ ഉള്‍പ്പെടെ ദിവസേന നൂറുകണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന പാതകളാണിത്. ഏത് നിമിഷവും വീഴാന്‍ പാകത്തില്‍ റോഡിലെക്ക് ചാഞ്ഞ് നില്‍ക്കുന്ന
മരങ്ങള്‍ മഴ കാലത്തിന് മുമ്പായി മുറിച്ചു നിക്കുകയോ ശിഖരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്ത് അപകട ഭീഷണി ഒഴിവാക്കാനുള്ള അടിയന്തര നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Related Articles
Next Story
Share it