വൃഷ്ടിപ്രദേശത്ത് മഴ കുറയുന്നു; ഡാമുകള്‍ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഈ സാഹചര്യത്തില്‍ ഡാമുകള്‍ ഉടന്‍ തുറക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഉത്പാദനം കൂട്ടി ജലവിതാനം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നാണ് യോഗത്തിന്റെ കണക്കുകൂട്ടല്‍. വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡ് സി.എം.ഡി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കക്കി ഡാമില്‍ നിലവില്‍ 979 അടിയാണ് ജലനിരപ്പ്. ഇന്ന് രാത്രി പെയ്യുന്ന മഴയുടെ സാഹചര്യം കൂടി […]

തിരുവനന്തപുരം: ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഈ സാഹചര്യത്തില്‍ ഡാമുകള്‍ ഉടന്‍ തുറക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഉത്പാദനം കൂട്ടി ജലവിതാനം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നാണ് യോഗത്തിന്റെ കണക്കുകൂട്ടല്‍.

വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡ് സി.എം.ഡി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കക്കി ഡാമില്‍ നിലവില്‍ 979 അടിയാണ് ജലനിരപ്പ്. ഇന്ന് രാത്രി പെയ്യുന്ന മഴയുടെ സാഹചര്യം കൂടി പരിഗണിച്ചാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.

Related Articles
Next Story
Share it