ജില്ലയില്‍ മഴക്കെടുതികള്‍ തുടരുന്നു; ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കാസര്‍കോട്/കുമ്പള: ജില്ലയില്‍ ശക്തമായ കാറ്റും മഴയും മൂലമുള്ള നാശനഷ്ടങ്ങള്‍ തുടരുന്നു. ഇന്നലെയും വിവിധ ഭാഗങ്ങളിലായി നിരവധി വീടുകള്‍ തകര്‍ന്നു. മലയോരത്തെ ചില പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.തീരദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമായിട്ടുണ്ട്. വൈദ്യുതി തൂണുകള്‍ വീണും ലൈനുകള്‍ നിലംപതിച്ചും പല പ്രദേശങ്ങളും ഇരുട്ടിലാണ്. കുമ്പള ബദ്രിയ നഗറില്‍ ശക്തമായി വീശിയ കാറ്റില്‍ വീടിന്റെ ഓടുകള്‍ പറന്നുപോയി. ബദ്‌രിയ നഗറിലെ ഇബ്രാഹിമിന്റെ വീടിന്റെ ഓടുകളാണ് പറന്നുപോയത്. വീടിനകത്തേക്ക് മഴവെള്ളം പതിച്ചു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു .മഞ്ചേശ്വരം ആനക്കല്ലില്‍ അക്കേഷ്യാമരങ്ങള്‍ കെ.എസ്.ഇ.ബി […]

കാസര്‍കോട്/കുമ്പള: ജില്ലയില്‍ ശക്തമായ കാറ്റും മഴയും മൂലമുള്ള നാശനഷ്ടങ്ങള്‍ തുടരുന്നു. ഇന്നലെയും വിവിധ ഭാഗങ്ങളിലായി നിരവധി വീടുകള്‍ തകര്‍ന്നു. മലയോരത്തെ ചില പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.
തീരദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമായിട്ടുണ്ട്. വൈദ്യുതി തൂണുകള്‍ വീണും ലൈനുകള്‍ നിലംപതിച്ചും പല പ്രദേശങ്ങളും ഇരുട്ടിലാണ്. കുമ്പള ബദ്രിയ നഗറില്‍ ശക്തമായി വീശിയ കാറ്റില്‍ വീടിന്റെ ഓടുകള്‍ പറന്നുപോയി. ബദ്‌രിയ നഗറിലെ ഇബ്രാഹിമിന്റെ വീടിന്റെ ഓടുകളാണ് പറന്നുപോയത്. വീടിനകത്തേക്ക് മഴവെള്ളം പതിച്ചു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു .
മഞ്ചേശ്വരം ആനക്കല്ലില്‍ അക്കേഷ്യാമരങ്ങള്‍ കെ.എസ്.ഇ.ബി ലൈനുകള്‍ക്ക് മുകളില്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതിവിതരണം തടസ്സപ്പെട്ടു. മഞ്ചേശ്വരത്ത് കടലാക്രമണവും രൂക്ഷമായിട്ടുണ്ട്. 30 മീറ്ററോളം കടല്‍ കരയിലേക്ക് കയറി.
ബേള-കിളിങ്കാര്‍ റോഡില്‍ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. മൊഗ്രാല്‍പുത്തൂരില്‍ റോഡ് പുഴയായി മാറി. ഇതുവഴി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പുല്ലൂര്‍ റോഡില്‍ തെങ്ങ് പൊട്ടി വീണ് വൈദ്യുതിതൂണ്‍ തകര്‍ന്നു. ഇതേ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. രാജപുരത്തെ ഗോപാലന്റെ വീട് കവുങ്ങ് വീണ് ഭാഗികമായി തകര്‍ന്നു. പെരുമ്പട്ടയില്‍ മരം വീണ് വീട് തകര്‍ന്നു. കള്ളാര്‍ പഞ്ചായത്തിലെ മുണ്ടമാണിയില്‍ മുറ്റം ഇടിഞ്ഞുവീണ് താഴത്ത് വീട്ടില്‍ വിനോദിന്റെ വീട് അപകടാവസ്ഥയിലാണ്. ശക്തമായ കാറ്റിലും മഴയിലും രാമഞ്ചിറയിലെ കാര്‍ത്യായനിയുടെ ഓടുമേഞ്ഞ വീട് ഭാഗികമായി തകര്‍ന്നു. കാറ്റാംകവലയിലെ കുഞ്ഞിക്കണ്ണന്റെ വീട്ടുമുറ്റം ഇടിഞ്ഞു.

Related Articles
Next Story
Share it