മുറുക്കി തുപ്പുന്നത് വൃത്തിയാക്കാന്‍ മാത്രം വര്‍ഷം 1200 കോടി ചെലവ്; യാത്രക്കാര്‍ക്ക് തുപ്പല് കോളാമ്പി നല്‍കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ
ന്യൂഡെല്‍ഹി: മുറുക്കി തുപ്പുന്നത് വൃത്തിയാക്കാന്‍ മാത്രം വര്‍ഷം 1200 കോടി ചെലവ് വരുന്നതായി ഇന്ത്യന്‍ റെയില്‍വെ. വെറ്റിലയും പാന്മസാലയും മുറുക്കി ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലുമെല്ലാം യാത്രാക്കാര്‍ തുപ്പുന്നത് കഴുകിക്കളയാന്‍ മാത്രം ഇന്ത്യന്‍ റെയില്‍വെ പ്രതിവര്‍ഷം 1200 കോടി രൂപ മുടക്കുന്നുവെന്നാണ് പറയുന്നത്. ഈ സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വെ. യാത്രക്കാര്‍ക്ക് ചെറിയ തുപ്പല് കോളാമ്പി നല്‍കാനാണ് നീക്കം. തുപ്പല് ഖരവസ്തുവാക്കി മാറ്റാനും പിന്നീട് അത് ചെടികള്‍ക്ക് വളമായി ഉപയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നത്. അഞ്ചു മുതല്‍ […]

ന്യൂഡെല്‍ഹി: മുറുക്കി തുപ്പുന്നത് വൃത്തിയാക്കാന്‍ മാത്രം വര്‍ഷം 1200 കോടി ചെലവ് വരുന്നതായി ഇന്ത്യന്‍ റെയില്‍വെ. വെറ്റിലയും പാന്മസാലയും മുറുക്കി ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലുമെല്ലാം യാത്രാക്കാര്‍ തുപ്പുന്നത് കഴുകിക്കളയാന്‍ മാത്രം ഇന്ത്യന്‍ റെയില്‍വെ പ്രതിവര്‍ഷം 1200 കോടി രൂപ മുടക്കുന്നുവെന്നാണ് പറയുന്നത്.
ഈ സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വെ. യാത്രക്കാര്‍ക്ക് ചെറിയ തുപ്പല് കോളാമ്പി നല്‍കാനാണ് നീക്കം. തുപ്പല് ഖരവസ്തുവാക്കി മാറ്റാനും പിന്നീട് അത് ചെടികള്‍ക്ക് വളമായി ഉപയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നത്. അഞ്ചു മുതല്‍ പത്ത് രൂപ വരെയായിരിക്കും തുപ്പല് പാത്രത്തിന്റെ വില. ഇത് മണ്ണില്‍ പെട്ടെന്ന് അലിയും. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഈ പാത്രങ്ങള്‍ 15, 20 തവണ ഉപയോഗിക്കുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്.