കോട്ടിക്കുളത്ത് റെയില്‍പാളത്തില്‍ ഇരുമ്പുപാളിവെച്ച സംഭവം; തമിഴ്‌നാട് സ്വദേശിനി പിടിയില്‍
ബേക്കല്‍: കോട്ടിക്കുളത്ത് റെയില്‍ പാളത്തില്‍ ഇരുമ്പുപാളി വെച്ച സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിനി പൊലീസ് പിടിയിലായി.ആക്രികച്ചവടം നടത്തുന്ന തമിഴ്‌നാട് വില്ലുപുരത്തെ വെങ്കടേശന്റെ ഭാര്യ കനകവല്ലിയെയാണ് ബേക്കല്‍ പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യംചെയ്ത് വരികയാണ്. മതിയായ തെളിവ് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. റെയില്‍പാളത്തില്‍ ഇരുമ്പ് പാളി വെച്ചവരെക്കുറിച്ച് സൂചന ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റെയില്‍പാളത്തില്‍ കല്ലുകളും ഇരുമ്പ് പാളിയും വെച്ച […]

ബേക്കല്‍: കോട്ടിക്കുളത്ത് റെയില്‍ പാളത്തില്‍ ഇരുമ്പുപാളി വെച്ച സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിനി പൊലീസ് പിടിയിലായി.
ആക്രികച്ചവടം നടത്തുന്ന തമിഴ്‌നാട് വില്ലുപുരത്തെ വെങ്കടേശന്റെ ഭാര്യ കനകവല്ലിയെയാണ് ബേക്കല്‍ പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യംചെയ്ത് വരികയാണ്. മതിയായ തെളിവ് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. റെയില്‍പാളത്തില്‍ ഇരുമ്പ് പാളി വെച്ചവരെക്കുറിച്ച് സൂചന ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റെയില്‍പാളത്തില്‍ കല്ലുകളും ഇരുമ്പ് പാളിയും വെച്ച സംഭവത്തില്‍ ലോക്കല്‍ പൊലീസും ആര്‍.പി.എഫും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
പാളത്തില്‍ കല്ലുകള്‍വെച്ചത് കുട്ടികളാണെന്ന് കണ്ടെത്തിയതിനാല്‍ താക്കീത് നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുമ്പ് പാളി വെച്ചവരെ പിടികൂടുന്നതിനായിരുന്നു അന്വേഷണം. ഇരുമ്പ് പാളി വെച്ചതിനും കല്ലുകള്‍ നിരത്തിയതിനും കല്ലെറിഞ്ഞതിനും മറ്റുമായി അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലയിലെ പാളങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍.പി.എഫും റെയില്‍വെ പൊലീസും ലോക്കല്‍ പൊലീസും ഗ്യാങ്മാന്മാരും ചേര്‍ന്ന് രാത്രികാലപരിശോധന ശക്തമാക്കിയിട്ടുണ്ട്.