റെയില്‍വേ പോര്‍ട്ടര്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: റെയില്‍വേ പോര്‍ട്ടര്‍ എന്‍.എം. അബ്ദുല്‍ ഖാദറി(70)നെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍കണ്ടത്തി. തളങ്കര പടിഞ്ഞാറെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചില പ്രയാസങ്ങള്‍ കാരണം ഒറ്റപ്പെട്ടായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിലെത്തിയ അബ്ദുല്‍ഖാദര്‍ ഭക്ഷണം കഴിച്ചു മടങ്ങിയതായിരുന്നു. തുടര്‍ന്നുള്ള രണ്ടു ദിവസം ജോലിക്കു ഹാജരാവാത്തതിനെ തുടര്‍ന്ന് ഫോണ്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അയല്‍വാസിയെ സംഭവം അറിയിച്ചതിനെ തുടര്‍ന്ന് അബ്ദുല്‍ ഖാദറിന്റെ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഫോണ്‍ വിളിച്ചപ്പോഴും പ്രതികരണമുണ്ടായില്ല. ജനല്‍ തുറന്ന് […]

കാസര്‍കോട്: റെയില്‍വേ പോര്‍ട്ടര്‍ എന്‍.എം. അബ്ദുല്‍ ഖാദറി(70)നെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍കണ്ടത്തി. തളങ്കര പടിഞ്ഞാറെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചില പ്രയാസങ്ങള്‍ കാരണം ഒറ്റപ്പെട്ടായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിലെത്തിയ അബ്ദുല്‍ഖാദര്‍ ഭക്ഷണം കഴിച്ചു മടങ്ങിയതായിരുന്നു. തുടര്‍ന്നുള്ള രണ്ടു ദിവസം ജോലിക്കു ഹാജരാവാത്തതിനെ തുടര്‍ന്ന് ഫോണ്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അയല്‍വാസിയെ സംഭവം അറിയിച്ചതിനെ തുടര്‍ന്ന് അബ്ദുല്‍ ഖാദറിന്റെ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഫോണ്‍ വിളിച്ചപ്പോഴും പ്രതികരണമുണ്ടായില്ല. ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് കാസര്‍കോട് അഡി. എസ്.ഐ. ഷെയ്ഖ് അബ്ദുല്‍ റസാഖും സംഘവും എത്തി വാതില്‍ തുറന്നപ്പോള്‍ രക്ത തുള്ളികള്‍ മുറിയുടെ ചില ഭാഗങ്ങളില്‍ കണ്ടെത്തി. മൃതദേഹം പൊലീസ് പരിശോധിച്ചപ്പോള്‍ കയ്യിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: ഹസൈനാര്‍ (സൗദി), യൂസുഫ്, സുമയ്യ. മരുമക്കള്‍: ശബീബ, സീനത്ത്, അഹ്‌മദ്. സഹോദരങ്ങള്‍: ഇബ്രാഹിം, ആയിഷ, ഫാത്തിമ, ഹാജറ, സുലൈമാന്‍, ഇസ്മായില്‍.

Related Articles
Next Story
Share it