മംഗളൂരുവിനടുത്ത് റെയില്‍പാളത്തില്‍ കണ്ടെത്തിയ ഒമ്പതുലക്ഷത്തോളം രൂപയുടെ സ്വര്‍ണ-വജ്ര ആഭരണങ്ങളടങ്ങിയ ട്രോളി ബാഗ് പൊലീസ് കസ്റ്റഡിയിലെടുത്തു

മംഗളൂരു: മംഗളൂരുവിനടുത്ത് റെയില്‍പാളത്തില്‍ കണ്ടെത്തിയ ഒമ്പതുലക്ഷത്തോളം രൂപയുടെ സ്വര്‍ണ-വജ്ര ആഭരണങ്ങളടങ്ങിയ ട്രോളിബാഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍നിന്ന് തെറിച്ചുവീണ ട്രോളി ബാഗാണ് കുല്‍ശേഖര്‍ പൊലീസ് കണ്ടെടുത്തത്. ഫെബ്രുവരി 27ന് രവീന്ദ്ര എം ഷെട്ടിയും ഭാര്യ ശശികല ഷെട്ടിയും മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. മംഗളൂരുവിനും സൂറത്ത്കലിനും ഇടയില്‍ വെച്ച് ഇവരുടെ ട്രോളി ബാഗ് ട്രെയിനിന് പുറത്തേക്ക് തെറിച്ചുവീണു. ദമ്പതികള്‍ സിറ്റി റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു.മംഗളൂരു റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ […]

മംഗളൂരു: മംഗളൂരുവിനടുത്ത് റെയില്‍പാളത്തില്‍ കണ്ടെത്തിയ ഒമ്പതുലക്ഷത്തോളം രൂപയുടെ സ്വര്‍ണ-വജ്ര ആഭരണങ്ങളടങ്ങിയ ട്രോളിബാഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍നിന്ന് തെറിച്ചുവീണ ട്രോളി ബാഗാണ് കുല്‍ശേഖര്‍ പൊലീസ് കണ്ടെടുത്തത്. ഫെബ്രുവരി 27ന് രവീന്ദ്ര എം ഷെട്ടിയും ഭാര്യ ശശികല ഷെട്ടിയും മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. മംഗളൂരുവിനും സൂറത്ത്കലിനും ഇടയില്‍ വെച്ച് ഇവരുടെ ട്രോളി ബാഗ് ട്രെയിനിന് പുറത്തേക്ക് തെറിച്ചുവീണു. ദമ്പതികള്‍ സിറ്റി റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു.
മംഗളൂരു റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ കൊത്താരിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. പ്രത്യേക പൊലീസ് സംഘം ട്രാക്കില്‍ പരിശോധന നടത്തുന്നതിനിടെ കുല്‍ശേഖര്‍ തുരങ്കത്തിന് സമീപം പാളത്തിനോട് ചേര്‍ന്ന് ട്രോളി ബാഗ് കണ്ടെത്തി. റെയില്‍വേ പൊലീസ് സൂപ്രണ്ട് ഡോ. സൗമ്യലത എസ് കെ, ഡെപ്യൂട്ടി സൂപ്രണ്ട് ഗീത സി ആര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയതെന്ന് സിറ്റി റെയില്‍വേ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Related Articles
Next Story
Share it