റെയില്‍വേ വികസനം; മഞ്ചേശ്വരം മണ്ഡലത്തെ അവഗണിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം
മൊഗ്രാല്‍: മഞ്ചേശ്വരം മണ്ഡലത്തിലെ 3 പ്രധാന റെയില്‍വേ സ്റ്റേഷനുകളായ മഞ്ചേശ്വരം, ഉപ്പള, കുമ്പള എന്നിവിടങ്ങളെ ഒഴിവാക്കി കൊണ്ടുള്ള ജില്ലയിലെ റെയില്‍വേ വികസനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പാസഞ്ചേഴ്‌സ് അസോസിയേഷനും വിദ്യാര്‍ത്ഥികളും വ്യാപാരികളും സന്നദ്ധ-യുവജന സംഘടനകളും രംഗത്ത്.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ഭാഗത്തെ റെയില്‍വേ സ്റ്റേഷനുകളെ അവഗണിക്കുന്ന സമീപനമാണ് റെയില്‍വേയുടേതെന്നാണ് പരാതി. നിരവധി സംഘടനകള്‍ നിരന്തരമായി ജനപ്രതിനിധികള്‍ക്കും റെയില്‍വേ അധികൃതര്‍ക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും വികസനത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന സമീപനമാണ് ജനപ്രതിനിധികളും റെയില്‍വേ അധികൃതരും സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. […]

മൊഗ്രാല്‍: മഞ്ചേശ്വരം മണ്ഡലത്തിലെ 3 പ്രധാന റെയില്‍വേ സ്റ്റേഷനുകളായ മഞ്ചേശ്വരം, ഉപ്പള, കുമ്പള എന്നിവിടങ്ങളെ ഒഴിവാക്കി കൊണ്ടുള്ള ജില്ലയിലെ റെയില്‍വേ വികസനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പാസഞ്ചേഴ്‌സ് അസോസിയേഷനും വിദ്യാര്‍ത്ഥികളും വ്യാപാരികളും സന്നദ്ധ-യുവജന സംഘടനകളും രംഗത്ത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ഭാഗത്തെ റെയില്‍വേ സ്റ്റേഷനുകളെ അവഗണിക്കുന്ന സമീപനമാണ് റെയില്‍വേയുടേതെന്നാണ് പരാതി. നിരവധി സംഘടനകള്‍ നിരന്തരമായി ജനപ്രതിനിധികള്‍ക്കും റെയില്‍വേ അധികൃതര്‍ക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും വികസനത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന സമീപനമാണ് ജനപ്രതിനിധികളും റെയില്‍വേ അധികൃതരും സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മഞ്ചേശ്വരം മണ്ഡലത്തിലെ ഈ മൂന്ന് സ്റ്റേഷനുകളും സന്ദര്‍ശിച്ച് നാട്ടുകാരില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും പരാതി കേള്‍ക്കുകയും നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. റെയില്‍വേയ്ക്ക് ഏറെ വരുമാനം നേടിത്തരുന്ന മണ്ഡലത്തിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകളാണ് മഞ്ചേശ്വരവും കുമ്പളയും. എന്നാല്‍ വികസന കാര്യത്തിലാകട്ടെ കടുത്ത അവഗണനയും. കുമ്പള റെയില്‍വേ സ്റ്റേഷനില്‍ മാത്രം വികസനത്തിനാവശ്യമായ ഏക്കര്‍ കണക്കിന് ഭൂമി ഇവിടെയുണ്ട്. ഇത് നിരവധി തവണ അധികൃതരെ ധരിപ്പിച്ചതുമാണ്. കുമ്പളയെ സാറ്റലൈറ്റ് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇത് ചെവി കൊള്ളാന്‍ അതികൃതര്‍ തയ്യാറാവുന്നതുമില്ല. അവഗണന തുടരുന്ന പക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടനകളുടെ തീരുമാനം.